കുളത്തിൽ വിഷം കലർത്തി; ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങൾ ചത്തു
text_fieldsകാട്ടാക്കട: മത്സ്യകൃഷി ചെയ്യുന്ന കുളങ്ങളില്‍ വിഷം കലക്കിയതോടെ ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങൾ ചത്തുപൊങ്ങി. കാട്ടാക്കട ചൂണ്ടുപലക സ്വദേശിയും കലാകാരനുമായ ദിലീപ്ഖാനും സഹോദരങ്ങളും നടത്തുന്ന മത്സ്യ വളര്‍ത്തല്‍ കേന്ദ്രത്തിലാണ് വിഷ പ്രയോഗം. ലോക്ഡൗണിനെതുടര്‍ന്ന് സ്റ്റേജ് പ്രോഗാമുകൾ ഇല്ലാതായതോടെ ഉപജീവനം ലക്ഷ്യമിട്ട് അഞ്ചുലക്ഷത്തോളം മുടക്കിയാണ് അഞ്ചുതെങ്ങിൻമൂട് കുറ്റിക്കാട് കുളത്തിനുസമീപം സ്ഥലം പാട്ടത്തിനെടുത്ത് രണ്ട് കുളം കുഴിച്ച് ഫിഷറീസിെൻറ സഹായത്തോടെ മത്സ്യകൃഷി ആരംഭിച്ചത്. മാസം 15000 രൂപയാണ് പരിപാലന ചെലവ്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ആദ്യം മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് ശ്രദ്ധയിൽപെട്ടത്. അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാൽ ഇവയെ കുഴിച്ചുമൂടി. ഞായറാഴ്ചയാണ് കൂട്ടമായി ചത്ത് പൊങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മത്സ്യത്തിൽ നിന്ന് രക്തം പൊട്ടി ഒലിക്കുന്നതും ശ്രദ്ധയിൽപെട്ടു. തുടർന്ന് െപാലീസിനെ അറിയിച്ചു.
ഓണസമയത്ത് വിളവെടുക്കാൻ പാകത്തിന് വളർച്ചയെത്തിയ മുഴുവൻ മത്സ്യവും ഇതിനുശേഷം സമയാസമയങ്ങളിൽ വിളവെടുക്കാനായി ഇടക്ക് നിക്ഷേപിച്ചിരുന്ന മത്സ്യങ്ങളുമാണ് ചത്തുപൊങ്ങിയത്. മാസത്തോളമുള്ള കഠിനാധ്വാനമാണ് സാമൂഹികവിരുദ്ധർ തകർത്തത്. മൂന്നുലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഈ ചെറുപ്പക്കാർക്കുണ്ടായത്. മുടക്കുമുതൽ ഉൾെപ്പടെ ഏഴുലക്ഷത്തിലധികമാണ് അവർക്കിപ്പോൾ ബാധ്യത. രാത്രികാലങ്ങളിൽ മദ്യപാനികളുടെ സ്ഥിരം താവളമാണ് പ്രദേശം. കുളം ഒരുക്കിയിരിക്കുന്ന സ്ഥലത്തുനിന്നും പലദിവസങ്ങളിലും ഒഴിഞ്ഞ മദ്യക്കുപ്പികൾ ലഭിക്കാറുണ്ടെന്നും കുളത്തിൽ നിന്നും പലപ്പോഴായി ഇവ നീക്കംചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുെണ്ടന്നും അവർ പറഞ്ഞു.കുളത്തിലെ വെള്ളവും മത്സ്യവും പരിശോധനക്കായി സാമ്പിൾ ശേഖരിച്ചു. ശേഷം കുളം വറ്റിച്ച് മത്സ്യങ്ങളെ മുഴുവൻ മാറ്റി ഇവയെ കുഴിച്ചുമൂടുകയും ചെയ്തു. കാട്ടാക്കട െപാലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ െപാലീെസത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.