നാട്ടുകാർ ആശങ്കയിൽ; ഉഴമലക്കൽ ഭാഗത്ത് ജനവാസമേഖലയിൽ പെരുമ്പാമ്പുകൾ
text_fieldsകാട്ടാക്കട: നാട്ടുകാരുടെ ഉറക്കംകെടുത്തി ഉഴമലക്കലിൽ വീണ്ടും പെരുമ്പാമ്പ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അറ് പെരുമ്പാമ്പുകളെയാണ് ഈ മേഖലയിൽ നിന്ന് വനംവകുപ്പ് പിടികൂടിയത്. ഉഴമലക്കൽ, പനയ്ക്കോട്, കണിയാരംകോട് ഭാഗത്ത് പറമ്പിലാണ് 25 കിലയോളം ഭാരംവരുന്ന കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. ബുധനാഴ്ച രാവിലെ പറമ്പ് വൃത്തിയാക്കുന്നതിനിടെ പുല്ലുകൾക്കിടയിൽ പതുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് പാമ്പിനെ സമീപവാസികൾ കണ്ടത്. വിവരം അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസറും ആർ.ആർ.ടി അംഗവുമായ രോഷ്നി സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.
കഴിഞ്ഞയാഴ്ച ആര്യനാട് കുപ്പട ജങ്ഷന് സമീപം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് പെരുമ്പാമ്പുകളെ വനംവകുപ്പ് പിടികൂടിയിരുന്നു. കൂടാതെ ഈ മേഖലയിൽ നിന്ന് നാലോളം പെരുമ്പാമ്പുകളെയും മൂന്ന് മൂർഖൻ പാമ്പുകളെയും പിടികൂടിയിരുന്നു. വനമേഖലകളിൽനിന്ന് പെരുമ്പാമ്പുകൾ കൂട്ടത്തോടെ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതുകാരണം സമീപവാസികൾ ആശങ്കയിലാണ്. മഴക്കാലമായതിനാൽ മഴവെള്ളപ്പാച്ചിലിൽപെട്ട് പാമ്പുകൾ ജനവാസമേഖലകളിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.