കോവിഡിൽ താളംതെറ്റി റിൻസിയുടെ വൈദ്യപഠനം
text_fieldsകാട്ടാക്കട: റിൻസിമോൾ റഷ്യയിൽനിന്ന് ദിവസവും അച്ഛനെയും അമ്മയെയും ഫീസിനായി വിളിക്കും. എന്നാൽ, ഉത്തരം നൽകാൻ കഴിയാതെ ഉഴലുകയാണ് വിളവൂര്‍ക്കല്‍ ചൂഴാറ്റകോട്ട കടയറ പുത്തന്‍ വീട്ടില്‍ മധുവും (60) ഭാര്യ ഓമനയും (55). ഒന്നരവർഷത്തോളമായി കോവിഡും ലോക്ഡൗണുകളും ജീവിതം താളം തെറ്റിച്ചതിെൻറ ഇരകളാണ് ഇൗ കുടുംബം. മലയിന്‍കീഴ് -പാപ്പനംകോട് റോഡില്‍ മലയത്തിനടുത്ത് റിന്‍സി ഹോട്ടലിൽ ദിവസക്കച്ചവടത്തിൽ ഇപ്പോൾ 500 രൂപപോലും മിച്ചം കിട്ടുന്നില്ല. മെഡിസിന് പഠിക്കുന്ന റിന്സിമോള്ക്ക് പഠിക്കാനും ഒാമനയുടെ മനോനില തെറ്റിയ മാതാവിെൻറ അന്നത്തിനും വേണ്ടിയാണ് ഇവരുടെ കഠിനാധ്വാനം. വിവാഹം കഴിഞ്ഞ് നീണ്ട 15 വര്‍ഷത്തെ ചികിത്സക്കും കാത്തിരിപ്പിനുമൊടുവിലാണ് റിന്സിമോളെ കിട്ടിയത്. ആ ചികിത്സക്ക് എല്ലാ സമ്പാദ്യവും ചെലവിട്ടു.
പ്ലസ് ടുവരെ മികവാര്‍ന്ന വിജയം നേടിയ റിൻസിക്ക് േഡാക്ടറാകണമെന്നായിരുന്നു ആഗ്രഹം. 10 ലക്ഷം രൂപ കൊടുത്താല്‍ റഷ്യയില്‍ മെഡിസിന് പഠിക്കാമെന്നും ബാക്കി പണം ബാങ്ക് വായ്പ തരപ്പെടുത്തി നല്കാമെന്നുമുള്ള ഏജൻറിെൻറ വാഗ്ദാനത്തില്‍ കുടുങ്ങിയാണ് മകളെ 2019 ൽ റഷ്യയിലേക്ക് അയച്ചത്. സാമ്പാദ്യമെല്ലാം ആദ്യം തന്നെ നല്കി പഠനം തുടങ്ങി.
ഈട് നല്കാന് ഒന്നുമില്ലാത്തതിനാല്‍ ബാങ്ക് വായ്പ നിഷേധിച്ചു. കോവിഡ് കൂടി എത്തിയതോടെ നില പരുങ്ങലിലുമായി. 1,35,000 രൂപ ഉടന്‍ അടച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന അടുത്ത സെമസ്റ്ററിലേക്കുള്ള റിന്‍സിയുടെ പ്രവേശനം തടയും.1,35,000 രൂപ വീതം ഇനി എട്ടു തവണകളുടെ ഫീസ് അടയ്ക്കണം. കടം കൊടുത്തവര്‍ പണം തിരികെ ആവശ്യപ്പെട്ടുതുടങ്ങിയതോടെ ഇവര്‍ക്ക് ഉറക്കവുമില്ലാതെയായി. സുമനസ്സുകൾ കാരുണ്യം ചൊരിഞ്ഞാൽ പൊന്നുമോൾ ഡോക്ടറാകും. അല്ലെങ്കിൽ. അതിനെക്കുറിച്ച് ഒാർക്കാനേ വയ്യ, കരിയും പുകയുമേറ്റ് പുകയുന്ന ഇൗ സാധുമനുഷ്യർക്ക്. മധുവിെൻറ ഫോൺനമ്പർ: 9400329027, ബാങ്ക് അക്കൗണ്ട് വിവരം: മധു, അക്കൗണ്ട് നമ്പർ -20390100044321, ഫെഡറൽ ബാങ്ക്, പേയാട് ബ്രാഞ്ച്, IFSC - FDRL0002039.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.