സെപ്റ്റിക് ടാങ്ക് മാലിന്യം റോഡിലേക്കൊഴുകുന്നു
text_fieldsകാട്ടാക്കട: കെ.എസ്.ആർ.ടിസി വാണിജ്യസമുച്ചയത്തിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിനജലം റോഡിലേക്കൊഴുകുന്നു. ബസ് യാത്രക്ക് എത്തുന്നവർക്കും റോഡിലൂടെ സഞ്ചരിക്കുന്നവർക്കും മൂക്കുപൊത്താതെ ഇതുവഴി സഞ്ചരിക്കാനാകില്ല. ഓട്ടോ തൊഴിലാളികളും ദുരിതത്തിലായി. യാത്രക്കാരും ഓട്ടോ തൊഴിലാളികളും ഉൾപ്പെടെ പലതവണ പരാതിപ്പെട്ടിട്ടും കെ.എസ്.ആർ.ടി.സിയോ പഞ്ചായത്ത് അധികൃതരോ നടപടിക്ക് തയാറാവുന്നില്ല.
ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്ന വശത്ത് വാണിജ്യ സമുച്ചയത്തിലെ പടിക്കെട്ടിനോട് ചേർന്നാണ് ശൗചാലയത്തിൽനിന്നും ഓവ് വഴി പൊതുനിരത്തിലേക്ക് മലിന ജലം ഒഴുകുന്നത്. ഇത് മറികടന്നാണ് സ്കൂൾ കുട്ടികൾ ഉൾപ്പെടെ സഞ്ചരിക്കുന്നത്. മലിനജലം ഒഴുകിയെത്തി അവസാനിക്കുന്നത് ഓട്ടോ സ്റ്റാൻഡിന് സമീപത്താണ്. കെട്ടിക്കിടക്കുന്ന മലിന ജലം വാഹനങ്ങൾ പോകുമ്പോൾ വഴിയാത്രക്കാരുടെ ദേഹത്ത് വീഴുന്നതും പതിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.