വന്ധ്യംകരണ പദ്ധതി പാളി; തെരുവുനായ് ശല്യം വ്യാപകം
text_fieldsകാട്ടാക്കട: വന്ധ്യംകരണ പദ്ധതി പാളിയതോടെ കുറ്റിച്ചല്‍, പൂവച്ചല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍ പഞ്ചായത്തുകളിൽ തെരുവുനായ് ശല്യം രൂക്ഷം. പൊതുചന്ത, ജങ്ഷന്, സിവില്‍ സ്റ്റേഷന്, കിള്ളി എന്നിവക്ക് മുന്നിലാണ് നായ്ക്കളുടെ താവളം.വഴിയാത്രക്കാർക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേൽക്കുന്നതും പതിവാണ്. നായ്ക്കളുടെ എണ്ണം വർധിച്ചത് ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയാകുന്നു. കാട്ടാക്കട സിവില്‍ സ്റ്റേഷൻ പരിസരം തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. കവാടത്തിലും. പരിസരത്തും എപ്പോഴും നായ്ക്കളുടെ കൂട്ടമാണ്. ഇവയുടെ മലമൂത്ര വിസർജ്യങ്ങള്‍ ഓഫിസുകള്‍ക്ക് മുന്നിൽ അസഹനീയമായ ദുര്‍ഗന്ധത്തിന് ഇടയാക്കുന്നു.
മാർക്കറ്റിൽനിന്ന് സാധനങ്ങളുമായി വരുന്നവരെയും നായ്ക്കൾ ആക്രമിക്കാറുണ്ട്. സ്ത്രീകളും കുട്ടികളുമാണ് കൂടുതലും ഇരയാകുന്നത്.പൊതുസ്ഥലത്തെ മാലിന്യം തള്ളലും നായ് ശല്യം വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. തെരുവു നായ്ക്കളെ അമർച്ചചെയ്യാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.