അഗസ്ത്യവനത്തിലെ ചൊനാംപാറ, വാലിപ്പാറ മേഖലയിലേക്ക് ബസ് എത്തി
text_fieldsകാട്ടാക്കട: അഗസ്ത്യവനത്തിലെ ചൊനാംപാറ, വാലിപ്പാറ പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാനും വിദ്യാർഥികള്‍ക്ക് സ്കൂളിലും കോളജിലും എത്താനുമായി കെ.എസ്.ആര്.ടി.സി ബസ് സർവിസ് ആരംഭിച്ചു. കോവിഡ് കാലത്ത് നിർത്തലാക്കിയ ബസ് സർവിസുകളാണ് പുനരാരംഭിച്ചത്. ആദിവാസി ഊരുകളിലെ യാത്രാദുരിതം ജി. സ്റ്റീഫൻ എം.എല്‍.എ കെ.എസ്.ആര്.ടി.സി അധികൃതരുടെ ശ്രദ്ധയില്പ്പെടുത്തിയതിനെതുടര്ന്നാണ് സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ തയാറായത്.
ബസ് സർവിസ് ഇല്ലാത്തതുകാരണം അഗസ്ത്യ വനത്തിലെ ചൊനാംപാറ, വാലിപ്പാറ പ്രദേശങ്ങളിലെ ആദിവാസികള്‍ക്കും വിദ്യാർഥികള്‍ക്കും രാവിലെ നനഗരത്തിലെത്താനും, വിദ്യാർത്ഥികൾക്ക് സ്കൂളുകളിലും കോളേജുകളിലും എത്താനും വളരെയേറെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കിലോമീറ്ററുകള്‍ വനത്തിലൂടെ നടന്ന് കോട്ടൂര്‍ എത്തിയാണ് വിദ്യാർഥികൾ പോയിരുന്നത്. യാത്ര ദുഷ്കരമായതു കാരണംആദിവാസി മേഖലയിലെ കുട്ടികള്‍ സ്കൂളുകളിലെത്തുന്നതും കുറവായിരുന്നു.
രാവിലെ 5:45ന് നെടുമങ്ങാട് നിന്നു തിരിക്കുന്ന ആദ്യ സർവീസ് ആര്യനാട് കോട്ടൂർ വഴി ചോനാംപാറയിൽ എത്തും. അവിടെ നിന്ന് വാലിപ്പാറ വഴി കുറ്റിച്ചലും 8.10ന് കുറ്റിച്ചൽ നിന്നു ചോനംപാറയിലേക്കും ഉണ്ടാകും. രാവിലെ ഒമ്പതിന് കാട്ടാക്കട വഴി തിരുവനന്തപുരത്തേക്കും,11. 10ന് തിരുവനന്തപുരം-കാട്ടാക്കട വഴിചോനമ്പാറ. ഉച്ചക്ക് 1. 20ന് ചോനമ്പാറ -കാട്ടാക്കട. വൈകിട്ട് നാലിന് കാട്ടാക്കട-ചോനമ്പാറ, 5.10ന് കുറ്റിച്ചൽ. ആറുമണിക്ക് കുറ്റിച്ചൽ -ചോനംപാറ. 6.50ന് ചോനമ്പാറ -കാട്ടാക്കട.
നാലു വർഷമായി മുടങ്ങിക്കിടന്ന ബസ് സർവിസാണ് പുനരാരംഭിച്ചത്. ബസ് സർവിസ് തുടങ്ങിയതോടെ ആദിവാസി മേഖലയിലെ ജനങ്ങൾക്ക് ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.