കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ വനംവകുപ്പ് വലയിലാക്കി
text_fieldsകാട്ടാക്കട: കോഴിക്കൂട്ടിൽ കയറി കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ വനംവകുപ്പ് ജീവനക്കാർ പിടികൂടി. കുറ്റിച്ചൽ, പച്ചക്കാട്, ചാമുണ്ഡി നഗറിലെ സതീശൻ ആശാരിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പ് കയറി കോഴികളെ വിഴുങ്ങിത്. വ്യാഴാഴ്ച രാത്രി കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ വെള്ളിയാഴ്ച പുലർച്ച ആറോടെയാണ് വീട്ടുകാർകണ്ടത്. കോഴികളുടെ ബഹളംകേട്ട് വീട്ടുകാർ കോഴിക്കൂട് പരിശോധിച്ചപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്.
ഇതിനിടെ രണ്ട് കോഴികളെ പെരുമ്പാമ്പ് അകത്താക്കി. ഉടൻ പരുത്തിപ്പാറ ഫോറസ്റ്റ് ഡിവിഷനിലെ ആർ.ആർ.ടി അംഗവും സ്നേക്ക് ക്യാച്ചറുമായ രോഷ്നിയെ വിവരം അറിയിച്ചു. രോഷ്നി അതിസാഹസകമായി പെരുമ്പാമ്പിനെ വലയിലാക്കി. പത്ത് അടിയോളം നീളവും 25 കിലോ ഭാരവുമുള്ള പെരുമ്പാമ്പിന് മൂന്ന് വയസ് പ്രായം വരുമെന്ന് രോഷ്നി പറഞ്ഞു.
മൂർഖൻ ഉൾപ്പെടെ ഉഗ്രവിഷമുള്ള 400 ഓളം പാമ്പുകളെ ശാസ്ത്രീയമായ രീതിയിൽ രോഷ്നി ഇതിനകം പിടികൂടിയിട്ടുണ്ട്. ഇവയെ ഉൾവനത്തിലാണ് വനംവകുപ്പ് കൊണ്ടുവിടാറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.