രോഗി ഡ്രൈവറുടെ കഴുത്തിനുപിടിച്ചു; ആംബുലൻസ് മറിഞ്ഞു
text_fieldsകാട്ടാക്കട: രോഗി ഡ്രൈവറുടെ കഴുത്തിനുപിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ആംബുലന്‍സ് മറിഞ്ഞു. ഞായറാഴ്ച രാത്രിയില്‍ ചീനിവിള അണപ്പാടിനു സമീപമാണ് സംഭവം. അപകടത്തില്‍ ഡ്രൈവർ അമലിനെ (25) മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാലിന് പരിക്കേറ്റ യുവാവ് വീട്ടിലേക്ക് പോകുന്നതിനുവേണ്ടിയാണ് മലയിൻകീഴ് താലൂക്ക് ആശുപത്രി വളപ്പില്‍നിന്ന് ഒറ്റക്ക് ആബുലന്‍സില്‍ കയറിയത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നത്രെ.
അണപ്പാടിനു സമീപമെത്തിയപ്പോള്‍ യുവാവ് ബഹളം െവച്ചശേഷം ഡ്രൈവറുടെ കഴുത്തിനു പിടിക്കുകയും ഇതോടെ, നിയന്ത്രണം തെറ്റിയ ആംബുലന്‍സ് താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നത്രെ. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്. ആബുലന്‍സിലുണ്ടായിരുന്ന രോഗി ഇതിനിടെ ഓടി രക്ഷപ്പെട്ടു. മാറനല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.