വിവാഹവീട്ടിൽനിന്ന് മോഷ്ടിച്ച 25 പവൻ തിരികെവെച്ച് മോഷ്ടാവ്
text_fieldsകാട്ടാക്കട: വിവാഹവീട്ടിൽനിന്ന് മോഷണം പോയ സ്വർണാഭരണങ്ങള്‍ വ്യാഴാഴ്ച വീടിന്റെ പുറത്ത് കൊണ്ടുെവച്ചശേഷം തസ്കരന് മുങ്ങി. മാറനല്ലൂരിലെ വിവാഹവീട്ടില്‍ നിന്ന് ഉത്രാട ദിനത്തില്‍ മോഷണം പോയ 25 പവന് സ്വര്‍ണാഭരണങ്ങള്‍ വ്യാഴാഴ്ച വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉത്രാടദിനത്തിലാണ് മാറനല്ലൂർ പുന്നാവൂർ കർമലമാത സ്കൂളിന് സമീപം കൈതയിൽ സ്വദേശി ഹന്നയുടെ സ്വര്‍ണാഭരണങ്ങൾ മോഷണം പോയത്. വിവാഹശേഷം വീട്ടിലെ ഹാളില്‍ വിരുന്നുസല്ക്കാരം നടക്കുന്നതിനിടയിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം രാത്രിയോടെ മോഷണം പോയത്.
അതേസമയം മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ വ്യാഴാഴ്ച രാവിലെ ആറോടെ ഇതേ വീടിന്റെ പുറത്ത് റോഡരികിലായി പ്ലാസ്റ്റിക് കവറിൽ െവച്ചശേഷം കള്ളൻ മുങ്ങുകയായിരുന്നു.
സ്വർണമടങ്ങിയ കവർ രാവിലെ പുറത്തിറങ്ങിയ വരന്റെ പിതാവാണ് കണ്ടെത്തിയത്. മാറനല്ലൂർ പൊലീസും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മോഡഷ്ടാവിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മോഷണം നടന്നതിന്റെ അടുത്ത ദിവസം മാറനല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആഭരണങ്ങൾ തിരിച്ചുകിട്ടിയത്.
സംഭവം പൊലീസ് വിശദമായി അന്വേഷിച്ചുവരുകയാണ്. വിരളടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.