സംരക്ഷണ വേലിയില്ലാത്ത ട്രാൻസ്ഫോർമർ ഭീഷണി
text_fieldsകാട്ടാക്കട: കെ.എസ്.ഇ.ബി റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ അപകടഭീഷണി ഉയർത്തുന്നു. ആര്യനാട് സെക്ഷൻ ഓഫിസിന് കീഴിൽ തൊഴുത്തിൻകര ലൂർദ് മാതാ കോളജ് റോഡിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറാണ് സംരക്ഷണ വേലിയില്ലാത്തതിനാൽ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.
കുട്ടികള്‍ക്കുപോലും കൈയെത്തുന്ന തരത്തിലാണ് എപ്പോഴും വൈദ്യുതി പ്രവഹിക്കുന്ന ഉപകരണം സ്ഥാപിച്ചിരിക്കുന്നത്. ഫ്യൂസുകൾക്ക് ബോക്സ് ഉണ്ടെങ്കിലും എപ്പോഴും തുറന്നുകിടക്കുന്ന നിലയിലാണ്. ട്രാൻസ്ഫോർമർ സ്ഥാപിച്ചപ്പോൾ സംരക്ഷണവേലികൂടി വേണമെന്ന നാട്ടുകാരുടെ ആവശ്യം ബോർഡ് അവഗണിക്കുകയിരുന്നെന്ന് ആക്ഷേപമുണ്ട്.
ഒരുവശം കുന്നായ ഭാഗത്ത് സ്ഥാപിച്ചതിനാലാണ് കമ്പിവേലി കെട്ടാത്തതെന്നാണ് ബോർഡിന്റെ വിശദീകരണമെന്നും അവർ പറയുന്നു. ഇതേ റോഡിൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമറുകൾക്ക് നിലവിൽ സംരക്ഷണവേലിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.