കള്ളിയൽ-തേമ്പാമൂട്-പരുത്തിപ്പള്ളി റോഡിൽ യാത്രാദുരിതം
text_fieldsകാട്ടാക്കട: അരുവിക്കര-പാറശ്ശാല നിയോജക മണ്ഡലങ്ങള്‍ അതിര്‍ത്തിപങ്കിടുന്ന കള്ളിയൽ-തേമ്പാമൂട്-പരുത്തിപ്പള്ളി റോഡിലൂടെയുള്ള യാത്ര ദുരിതം. റോഡ് തകര്‍ന്ന് തരിപ്പണമായി ഗതാഗതയോഗ്യമല്ലാത്തതിനാൽ കെ.എസ്.ആർ.ടി.സിയുടെ ഇതുവഴിയുള്ള ഏക സർവിസും നിര്‍ത്തൽ ഭീഷണിയിലാണ്.
മെറ്റൽ പൂർണമായും ഇളകിക്കിടക്കുന്നതിനാൽ സർവിസ് നടത്താനാകില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. നൂറിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. തുറന്ന ജയില്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്കും ഈ റോഡ് വഴി പോകണം. പലയിടത്തും ടാർ പോലും കാണാനാകില്ല. വനപാതയെ വെല്ലുന്ന തരത്തിലാണ് ഇപ്പോൾ റോഡ്.
കൂടാതെ റോഡിന് ഇരുവശവും കാട് മൂടിയിരിക്കുന്നു. കേന്ദ്ര സർക്കാറിന്റെ ഗ്രാമീണ സഡക് യോജന പദ്ധതിയിൽ കൊടുക്കറ-കള്ളിയൽ-തേമ്പാമൂട്-പരുത്തിപ്പള്ളി വഴി കല്ലാമം വരെയുള്ള റോഡ് നവീകരിക്കാൻ തീരുമാനമായെങ്കിലും പണി പൂർത്തിയാക്കിയില്ല. തുറന്ന ജയിൽ, തേവൻകോട് മേഖലയിലേക്ക് ഉൾപ്പെടെ വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് പോകുന്നത്.
ഈ ഭാഗത്തേക്ക് അത്യാവശ്യത്തിന് സവാരി വിളിച്ചാൽ ഓട്ടോ പോലും വരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. അരുവിക്കര-പാറശ്ശാല നിയോജക മണ്ഡലങ്ങള്‍ അതിര്‍ത്തിപങ്കിടുന്ന റോഡുകൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.