പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 10 വർഷം കഠിന തടവ്
text_fieldsകാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 10 വർഷം കഠിനതടവും രണ്ട് വർഷം വെറും തടവും 50,000 രൂപ പിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി വിധിച്ചു. വിളവൂർക്കൽ പെരുകാവ് പൊറ്റയിൽ ശോഭ ഭവനിൽ അഖിൽ (27) നാണ് പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ശിക്ഷവിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി. ആർ. പ്രമോദ് ഹാജരായി.
പിഴതുക അതിജീവിതക്ക് നൽകണം. തുക ഒടുക്കിയില്ലെങ്കിൽ എട്ട് മാസം തടവ് കൂടി അനുഭവിക്കണം. കെ.എസ്.ആർ.ടി.സി. യിലെ വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന അഖിലിനെ കേസിൽ പ്രതിയായതോടെ കോർപ്പറേഷൻ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു. 2017 ലാണ് കേസിന് ആസ്പദമായ സംഭവം.
പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയായിട്ടും ക്രൂരമായി അഖിൽ മർദിച്ചു. ആഹാരവും വെള്ളവും നല്‍കാതെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. മലയിൻകീഴ് പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടെ ആദ്യ ശിക്ഷാവിധിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.