Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightലഹരിക്കെതിരെ...

ലഹരിക്കെതിരെ കന്യാകുമാരി മുതൽ കശ്മീർ വരെ യുവതിയുടെ ബൈക്ക് യാത്ര

text_fields
bookmark_border
bike ride
cancel
camera_alt

ജെ.​ആ​ർ. ര​ഹ്ന ബീ​ഗ​ത്തി​ന്‍റെ ബൈ​ക്ക് യാ​ത്ര പൊ​ലീ​സ്

ക​മാ​ണ്ട​ന്‍റ്​ സി​ജി മോ​ൻ ജോ​ർ​ജ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

ക​ഴ​ക്കൂ​ട്ടം: ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​വു​മാ​യി ക​ന്യാ​കു​മാ​രി മു​ത​ൽ ക​ശ്മീ​ർ വ​രെ യു​വ​തി​യു​ടെ ബൈ​ക്ക് യാ​ത്ര. ക​ണി​യാ​പു​രം സ്വ​ദേ​ശി ജെ.​ആ​ർ. ര​ഹ്ന ബീ​ഗ​മാ​ണ് ക​ന്യാ​കു​മാ​രി മു​ത​ൽ കാ​ശ്മീ​ർ വ​രെ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത്. ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ വെ​ച്ച് കേ​ര​ള പൊ​ലീ​സ് ക​മാ​ൻ​ഡ​ന്‍റ്​ സി​ജി മോ​ൻ ജോ​ർ​ജ് യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

രാ​വി​ലെ 10 ഓ​ടെ യാ​ത്ര ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്ന് ക​ന്യാ​കു​മാ​രി​യി​ലേ​ക്കു തി​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്ന് തി​രി​ക്കും. 105 മ​ണി​ക്കൂ​ർ​കൊ​ണ്ട് കാ​ശ്മീ​രി​ലെ​ത്തി റെ​ക്കോ​ഡ് സ്ഥാ​പി​ക്കു​ക കൂ​ടി​യാ​ണ് ല​ക്ഷ്യം. 15 വ​യ​സ്സു​മു​ത​ൽ ബൈ​ക്ക് ഓ​ടി​ച്ചു തു​ട​ങ്ങി​യ ര​ഹ്ന ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ മൂ​ന്നാ​റി​ലാ​ണ് ആ​ദ്യ​ത്തെ ബൈ​ക്ക് റൈ​ഡ് ന​ട​ത്തി​യ​ത്. പി​ന്നീ​ട് 450 കി​ലോ​മീ​റ്റ​ർ കൊ​ടൈ​ക്ക​നാ​ലി​ൽ 10 മ​ണി​ക്കൂ​ർ കൊ​ണ്ട് യാ​ത്ര ന​ട​ത്തി​യി​രു​ന്നു.

മൈ​സൂ​രി​ൽ 700 കി​ലോ​മീ​റ്റ​ർ 12 മ​ണി​ക്കൂ​ർ കൊ​ണ്ടും, ഗോ​വ​യി​ൽ 1200 കി​ലോ​മീ​റ്റ​ർ ര​ണ്ടു ദി​വ​സം കൊ​ണ്ടും യാ​ത്ര ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ക​ന്യാ​കു​മാ​രി മു​ത​ൽ കാ​ശ്മീ​രി​ലേ​ക്ക് ര​ഹ്ന യാ​ത്ര തി​രി​ക്കു​ന്ന​ത്. 3859 കി​ലോ​മീ​റ്റ​ർ അ​ഞ്ചു​ദി​വ​സം​കൊ​ണ്ട് യാ​ത്ര ചെ​യ്യു​മെ​ന്നാ​ണ് ര​ഹ്ന പ​റ​യു​ന്ന​ത്. യാ​ത്ര​ക്ക്​ സി.​ആ​ർ.​പി.​എ​ഫി​ന്റെ പി​ന്തു​ണ​യു​ണ്ട്. ട്രാ​വ​ൻ​കൂ​ർ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക്ല​ബാ​ണ് യാ​ത്ര​ക്കു വേ​ണ്ട​താ​യ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanyakumaribike ridedrug addictionKashmiryoung woman
News Summary - A young woman's bike ride from Kanyakumari to Kashmir against drug addiction
Next Story