600 ശാസ്ത്രപ്രതിഭകളുടെ സംഗമവേദിയായി സി.ഇ.ടി
text_fieldsകഴക്കൂട്ടം: ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ മുതൽ ശ്രീകാര്യം എൻജിനീയറിങ് കോളജിൽനിന്നു പടിച്ചിറങ്ങിയവരിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ഭാഗമായി ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളികളായത് അറുനൂറിലധികം പേർ. സി.ഇ.ടി സംഘടിപ്പിച്ച ‘ചന്ദ്രതാരം’ ഇവരുടെ സംഗമവേദിയായി മാറി. മന്ത്രി ആർ. ബിന്ദു വിഡിയോ സന്ദേശത്തിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിച്ചു.
ചന്ദ്രനിൽനിന്ന് സാമ്പ്ൾ ശേഖരിച്ചു മടങ്ങിയെത്തുന്നതും 2040ൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതും ഉൾപ്പെടെ വലിയ ലക്ഷ്യങ്ങളിലേക്കാണു രാജ്യം ഇനി മുന്നേറാനുള്ളതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്. ഉണ്ണിക്കൃഷ്ണൻ നായർ, ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടർ ഡോ.വി. നാരായണൻ, സതീഷ് ധവാൻ സ്പേസ് സെന്റർ ഡയറക്ടർ എ. രാജരാജൻ, ഹമൻ ഫ്ലൈറ്റ് സ്പേസ് സെന്റർ ഡയറക്ടർ എം. മോഹൻ, ഐ.ഐ.എസ് ഡയറക്ടർ ഇ.എസ്. പത്മകുമാർ, ശശി തരൂർ എം.പി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.എം.എസ്. രാജശ്രീ, സി.ഇ.ടി പ്രിൻസിപ്പൽ ഡോ.ജെ.എസ്. സേവ്യർ, ചന്ദ്രതാര കൺവീനർ ഡോ. ബൈജു ശശിധരൻ, സെക്രട്ടറി ഡോ.എസ്. ശ്രീജ, ഡോ.വി.ആർ. ജിഷ, ഡോ.ആർ.എസ്. പ്രിയദർശിനി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.