നഗരസഭ നികുതി വെട്ടിപ്പ്: കാഷ്യർക്കെതിരെ വീണ്ടും കേസ്
text_fieldsകഴക്കൂട്ടം: തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു. നഗരസഭ കഴക്കൂട്ടം സോണൽ ഓഫിസിൽ 2.55 ലക്ഷം രൂപയുടെ തട്ടിപ്പാണ് പുതുതായി കണ്ടെത്തിയത്.
നേരത്തെ തട്ടിപ്പ് നടത്തി സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്ത സോണൽ ഓഫിസിലെ കാഷ്യറായ അൻസിൽ കുമാറിനെതിരെയാണ് നഗരസഭ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തത്. നികുതിയിനത്തിലും കുടിവെള്ള കണക്ഷൻ എടുക്കുന്നതിനായി റോഡ് കട്ട് ചെയ്ത് പൈപ്പിടാനും ജനങ്ങൾ സോണൽ ഓഫിസിൽ അടച്ച പണമാണ് അൻസിൽ കുമാർ അപഹരിച്ചത്.
പണമടക്കുന്നവർക്ക് രസീത് നൽകാറുണ്ടെങ്കിലും രജിസ്റ്ററിൽ രസീത് ക്യാൻസൽ ചെയ്താണ് തട്ടിപ്പ് നടത്തിയത്. നികുതി പണം അപഹരിച്ചത് സംബന്ധിച്ച് മാസങ്ങളായി തുടർന്നുവരുന്ന ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് കൂടുതൽ തട്ടിപ്പ് കണ്ടെത്തിയത്. അൻസിൽ കുമാറിനെ ഉടൻ അടസ്റ്റ് ചെയ്യുമെന്ന് കഴക്കൂട്ടം ഇൻസ്പെക്ടർ ജെ.എസ്. പ്രവീൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.