അനധികൃത വഴിയോരക്കച്ചവട കേന്ദ്രങ്ങൾ പൊളിച്ചുമാറ്റി
text_fieldsകഴക്കൂട്ടം: അമ്പലത്തിൻകര മുതൽ കാര്യവട്ടം ജങ്ഷൻ വരെയുള്ള വഴിയോര കച്ചവടക്കാരെ പൊലീസിന്റെ സഹായത്തോടെ കോർപറേഷൻ അധികൃതർ ഒഴിപ്പിച്ചു. രാവിലെ ഉണ്ടായിരുന്ന കച്ചവടക്കാർ മാത്രമാണ് കടകളും സാധനങ്ങളും മാറ്റിയത്. ബാക്കിയുള്ളവ എസ്കവേറ്റർ ഉപയോഗിച്ചു പൊളിച്ചു മാറ്റി. റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരു വശത്തും ഇരുമ്പ് കമ്പി കൊണ്ട് സംരക്ഷണ വേലി കെട്ടിയിരുന്നു.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപത്തായി തട്ടുകട നടത്തുന്ന ചിലർ വേലി മുറിച്ചു മാറ്റിയാണ് കച്ചവടം നടത്തിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട കോർപറേഷൻ അധികൃതർ മുറിച്ച ഭാഗം പൂർവ സ്ഥിതിയിലാക്കാൻ ആവശ്യപ്പെട്ടെങ്കിലും കച്ചടവടക്കാർ ചെയ്തില്ല. തുടർന്ന് രണ്ടു മാസത്തിന് മുമ്പ് ഇവിടെ നിന്ന് കടകൾ പൊളിച്ച് മാറ്റാൻ കച്ചവടക്കാർക്ക് നിർദേശം നൽകി. നോട്ടീസ് കൈപ്പറ്റിയ പകുതിയിലേറെ ഒഴിഞ്ഞു പോയിരുന്നു. ബാക്കിയുള്ളവർ കച്ചവടം തുടരുന്ന സാഹചര്യത്തിലാണ് കോർപറേഷൻ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.