തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ മൂന്നംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചു
text_fieldsമംഗലപുരം (തിരുവനന്തപുരം): ഓട്ടോ ഡ്രൈവറെ വെട്ടിപരിക്കേൽപ്പിച്ചു. മംഗലപുരം ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറായ തോപ്പിൽ വീട്ടിൽ അനസിനെ(28) ആണ് മൂന്നംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചത്. ശനിയാഴ്ച രാത്രി 7.30 ഓടു കൂടിയാണ് സംഭവം.
ഒരാൾ സ്റ്റാൻഡിൽ നിന്ന് അനസിനെ മുരുക്കുമ്പുഴ ബെർത്ത് ഡേ പാർട്ടിക്ക് പോകാനെന്ന് പറഞ്ഞ് ഓട്ടോയിൽ കയറി. ഓട്ടോയുടെ തൊട്ടു മുന്നിലായി ഒരു ബൈക്കിൽ രണ്ട് പേർ പോകുന്നുണ്ടായിരുന്നു. തുടർന്ന് മുരുക്കുമ്പുഴ പുത്തൻകാവിൽ ക്ഷേത്രത്തിനടുത്ത് എത്തിയപ്പോൾ ബൈക്ക് വാഹനത്തിന് കുറുകെ നിർത്തി. തുടർന്ന് മൂന്നു പേരും ചേർന്ന് അനസിനെ വെട്ടിപരിക്കേൽപിക്കുകയായിരുന്നു.
വെട്ടേറ്റ അനസ് ഓടി അതു വഴി വന്ന മറ്റൊരു കാറിൽ കയറി. അക്രമികൾ കാറിനു പിന്നാലെ ഓടിയെങ്കിലും കാർ വേഗത്തിൽ പോയതിനാൽ അവർ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കൈയിലും, നെഞ്ചിലും, പുറകിലും വെട്ടേറ്റ അനസ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമിച്ചവർ ആരാണെന്ന് അറിയില്ലെന്നാണ് അനസ് പൊലീസിനോട് പറഞ്ഞത്. പരിക്ക് ഗുരുതരമല്ലെന്ന് മംഗലപുരം പൊലീസ് പറഞ്ഞു. ജങ്ഷനിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് വരുന്നതായും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.