മര്യനാട് മത്സ്യതൊഴിലാളികൾക്ക് 16 കിലോഗ്രാം ‘തിമിംഗല ഛർദി’ ലഭിച്ചു
text_fieldsകഴക്കൂട്ടം: തിരുവനന്തപുരം മര്യനാട് മത്സ്യതൊഴിലാളികൾക്ക് കടലിൽ നിന്ന് തിമിംഗല ഛർദ്ദി ലഭിച്ചു. ഇത് പിന്നിട് വനം വകുപ്പിന് കൈമാറി. മര്യനാട് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്കാണ് പതിനേഴ് കിലോയോളം വരുന്ന തിമിംഗല ഛർദ്ദി കിട്ടിയത്. കടലിൽ ഒഴുകിയ നിലയിലായിരുന്നിത്. ഉടൻ തന്നെ ഇവർ കരയിലേയ്ക്ക് എത്തിച്ചു. മത്സ്യത്തൊഴിലാളികൾ കോസ്റ്റൽ പോലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു.
പാലോട് സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസർ രാജേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം മര്യനാടെത്തിയാണ് ഇത് ഏറ്റു വാങ്ങിയത്. തിമിംഗല ഛർദിക്ക് 16.790 കിലോ തൂക്കം ഭാരം ഉണ്ടെന്നും വിപണിയിൽ കിലോയ്ക്ക് ഒരു കോടിയോളം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഗുണ പരിശോധന രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ നടത്തുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പഴക്കം കൂടുംതോറും തിമിംഗലത്തിന്റെ ഛർദ്ദി പ്രീമിയം പെർഫ്യൂമുകൾക്ക് അനുയോജ്യമായ ഘടകമായി മാറും.ആമ്പർഗ്രീസ് ചേർത്ത സുഗന്ധദ്രവ്യങ്ങൾ ലോകത്തുടനീളം ഉപയോഗത്തിലുണ്ടെങ്കിലും അമേരിക്കയിൽ ഇതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. 1970 മുതൽ സ്പേം തിമിംഗലങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ആമ്പര്‍ഗ്രിസ് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉയർന്ന ഡിമാൻഡ് കാരണം ഇന്ത്യയിൽ ആമ്പര്‍ഗ്രിസിന്റെ സംഭരണവും വിൽപ്പനയും നിയമവിരുദ്ധമാണ്. ലൈസൻസ് ഇല്ലാതെ ആമ്പര്‍ഗ്രിസ് വിൽക്കുന്നതും കൈവശവും വയ്ക്കുന്നതും കുറ്റകരവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.