കുടിവെള്ളമില്ല; ജല അതോറിറ്റി ഓഫിസ് ഉപരോധിച്ച് എം.എൽ.എയും കൗൺസിലർമാരും
text_fieldsകഴക്കൂട്ടം: കുടിവെള്ളം കിട്ടിയിട്ട് പത്ത് ദിവസം; ജല അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ച് എം.എൽ.എയും കൗൺസിലർമാരും.
കുളത്തൂർ പുല്ലുകാട് കുഴിവിള പ്രദേശത്ത് ശുദ്ധജലം ലഭിച്ചിട്ട് പത്തു ദിവസമായി. മൺവിള ടാങ്കിൽ വെള്ളമെത്തിക്കുന്ന പൈപ്പിൽ ഇടവ്ക്കോട് ചോർച്ച കണ്ടതിനെതുടർന്ന് അഞ്ചാം തീയതി മുതലാണ് ഈ ഭാഗത്ത് കുടിവെള്ള വിതരണം മുടങ്ങിയത്.
അടുത്ത ദിവസം പുന:സ്ഥാപിക്കുമെന്ന് വാട്ടർ അതോരിറ്റി അധികൃതർ അറിയിച്ചെങ്കിലും ശനിയാഴ്ചയും കുടിവെള്ളമെത്താത്തതിനെ തുടർന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കൗൺസിലർമാരായ ബി. നാജ, ശ്രീദേവി, സി.പി.എം ലോക്കൽ സെക്രട്ടറി ആർ. രാജേഷ്, പി. രാമഭദ്രൻ, ശിവദത്ത്, ശ്യാം കുളത്തൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോങ്ങുമ്മൂട് വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫീസ് ഉപരോധിക്കുകയായിരുന്നു. എത്രയും വേഗം കുടിവെള്ളം പുനഃസ്ഥാപിക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.