കഴക്കൂട്ടത്തെ പീഡനം: പ്രതി റിമാൻഡിൽ
text_fieldsകഴക്കൂട്ടം: യുവതിയെ ക്രൂരമായി മർദിച്ച ശേഷം ബലാത്സംഗം ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ (25) നെയാണ് റിമാൻഡ് ചെയ്തത്. പ്രതി സഞ്ചരിച്ച സ്കൂട്ടർ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
യുവതിയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ ബലാൽസംഗം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം മർദ്ദനത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി ആശുപത്രി വിട്ടു.
പീഡനത്തിന്റെയും മർദ്ദനത്തിന്റെയും ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടെടുത്ത മൊബൈൽ ഫോൺ, കത്തി, വസ്ത്രങ്ങൾ എന്നിവ ഫോറൻസിക് പരിശോധനക്കായി അയച്ചു. യുവതിയെ പീഡിപ്പിച്ച കൃഷിഭവന്റെ ഗോഡൗണിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.
യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളിൽ നിന്ന് പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കഴക്കൂട്ടത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ സുഹൃത്ത് ബലമായി വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ച ശേഷം വെട്ടുറോഡ് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തത്.
തുടർന്ന് രാവിലെ ആറുമണിയോടെ വിവസ്ത്രയായ യുവതി നിലവിളിച്ചുകൊണ്ട് ഇറങ്ങി ഓടി. നിലവിളികേട്ട തൊട്ടടുത്തുള്ള വിട്ടുകാരാണ് യുവതിക്ക് വസ്ത്രം നൽകിയ ശേഷം പോലീസിൽ വിവരമറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.