യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച അക്രമിസംഘത്തെ പിടികൂടി
text_fieldsകഴക്കൂട്ടം: കഴക്കൂട്ടം കല്ലിംഗൽ കോളനിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച അക്രമിസംഘത്തെ കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജെ.എസ് പ്രവീണിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ആറ്റിപ്ര തൃപ്പാദപുരം ലളിതാഭവനിൽ അനീഷ് എന്ന പശ അനീഷ് (36), പൊങ്ങറ വീട്ടിൽ അരുൺദാസ് എന്ന കുക്കു (28), ആറ്റിപ്ര കല്ലിങ്ങൽ സ്വരാജ് ഭവനിൽ ശ്യാം സ്വരാജ് എന്ന അച്ചു (29), തൃപ്പാദപുരം അജിത ഭവനിൽ നിധിൻ എന്ന മോനു (23), തൃപ്പാദപുരം കാവുക്കോണം മേലേ നന്ദനംവീട്ടിൽ ദിനു എന്ന ബാലു (30), ആറ്റിപ്ര മൺവിള കിഴക്കുംകര ഞാറ്റടി തലക്കൽ മേലേ വീട്ടിൽ രാജേഷ് എന്ന കുന്നുംപുറം രാജേഷ് (35), പഴയകുന്നുമേൽ സരള ഹോസ്പിറ്റലിന് സമീപം സേതു ഭവനിൽ താമസിക്കുന്ന അരുൺ എന്ന വാള അരുൺ (36) എന്നിവരാണ് പിടിയിലായത്.
ഇവർ ആക്രമണത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.