Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightയുവാവിനെ വെട്ടിയ കേസിൽ...

യുവാവിനെ വെട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ പ്രതികൾ

ക​ഴ​ക്കൂ​ട്ടം: മ​ദ്യ​പാ​ന​ത്തി​നി​ടെ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​നം​കു​ളം പാ​ർ​വ​തീ​ന​ഗ​ർ പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഗോ​കു​ൽ ഗോ​പ​ൻ (26), ജി. ​രാ​ഹു​ൽ (24), മേ​നം​കു​ളം ക​രി​ഞ്ഞ​വ​യ​ൽ വീ​ട്ടി​ൽ വി​വേ​ക് (27) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ എ​ട്ടം​ഗ സം​ഘം മേ​നം​കു​ളം പാ​ർ​വ​തി പു​ത്ത​നാ​റി​ന്​ സ​മീ​പം മ​ദ്യ​പി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന വാ​ക്കേ​റ്റ​ത്തി​ൽ സം​ഘം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​ട്ട​ത്ത​റ ശി​വ​ക്കു​ട്ട ലെ​യി​നി​ൽ പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വി​ഷ്ണു​വി​നെ (29) വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​റ​സ്റ്റി​ലാ​യ സം​ഘം മോ​ഷ​ണം, ക​ഞ്ചാ​വ് ക​ച്ച​വ​ടം തു​ട​ങ്ങി​യ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ക​ഴ​ക്കൂ​ട്ടം അ​സി. ക​മീ​ഷ​ണ​ർ പൃ​ഥ്വി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​എ​ച്ച്.​ഒ ജി. ​അ​ജി​ത്കു​മാ​ർ, എ​സ് ഐ​മാ​രാ​യ മി​ഥു​ൻ, ശ​ര​ത്, സി.​പി.​ഒ​മാ​രാ​യ അ​രു​ൺ രാ​ജ്, സ​ജാ​ദ് ഖാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram News
News Summary - Three people were arrested in the case of stabbing a young man
Next Story