തലസ്ഥാനത്തിന് വൻ പദ്ധതികളില്ല
text_fieldsതിരുവനന്തപുരം: സ്മാർട്ട് സിറ്റിയിലേക്ക് കുതിക്കുന്ന തലസ്ഥാന നഗരത്തിനും വികസനം കൊതിക്കുന്ന ഗ്രാമീണ മേഖലക്കും നിരാശ സമ്മാനിക്കുന്ന ബജറ്റാണ് രണ്ടാം പിണറായി സർക്കാറിന്റെ മൂന്നാം ബജറ്റിലൂടെ തിരുവനന്തപുരത്തിന് ലഭിച്ചത്. ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടായില്ലെന്ന് മാത്രമല്ല പുതിയൊരു വൻ പദ്ധതി പോലും തലസ്ഥാനത്തേക്ക് എത്തിയിട്ടില്ല.
പ്രഖ്യാപനങ്ങൾ ചുവടെ
മുതലപ്പൊഴി മാസ്റ്റർ പ്ലാനിന് 50 ലക്ഷം
- വെള്ളായണി കാർഷിക കോളജിലെ കാർഷിക ജൈവ വൈവിധ്യ പ്രവർത്തനം അടുത്ത വർഷം നടപ്പാക്കും.
- കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിന് ഒരു കോടി* തിരുവനന്തപുരം ടെക്നോപാർക്കിൽ േമയ് മാസത്തോടെ ഡിജിറ്റൽ സയൻസ് പാർക്ക് പ്രവർത്തനമാരംഭിക്കും.
- രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരം ബയോ 360 ലൈഫ് സയൻസ് പാർക്കിൽ കോർ സെന്റർ ഓഫ് എക്സലൻസും ന്യൂട്രാ എന്റർപ്രൈസസ് ഡിവിഷനും സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി അഞ്ച് കോടി
- തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ മൈക്രോ ബയോം മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് 10 കോടി
- വിഴിഞ്ഞം-തേക്കട വഴി-നാവായിക്കുളം വരെ നീളുന്ന 63 കിലോമീറ്ററും തേക്കട-മംഗലപുരം വരെയുള്ള 12 കിലോമീറ്ററും ഉൾക്കൊള്ളുന്ന റിങ് റോഡ് വ്യവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി കിഫ്ബി വഴി 1000 കോടി
- കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾക്ക് 20 കോടി*
- തലസ്ഥാനത്ത് വ്യാപാര മേള സ്ഥിരം വേദിക്ക് 15 കോടി
- കോവളത്തെ ലോകോത്തര ടൂറിസം കേന്ദ്രമായി വികസിപ്പിക്കൽ
- കോർപറേഷൻ നഗരവത്കരണത്തിനായി മാസ്റ്റർപ്ലാൻ 100 കോടി (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ ഉൾപ്പെടെ)
- *തിരുവനന്തപുരം ടെക്നോപാർക്കിന് 26.60 കോടി
- തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിന് 81 കോടി
- തിരുവനന്തപുരം, തൃശൂർ മൃഗശാല വികസനത്തിനായി 8.15 കോടി
- ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രത്തിന് 35 ലക്ഷം
- ജി.വി. രാജ സ്പോർട്സ് സ്കൂൾ, സ്പോർട്സ് ഡിവിഷൻ കണ്ണൂർ അപ്ഗ്രേഡേഷനും ശേഷി വർധിപ്പിക്കാനുമായി 20 കോടി
- തിരുവനന്തപുരം മെഡിക്കൽ കോളജിൽ പെറ്റ് സിടി സ്കാനർ വാങ്ങാൻ 15 കോടി
- തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിൽ നടപ്പാക്കുന്ന ‘നഗര ജലവിതരണം മെച്ചപ്പെടുത്തൽ’ പദ്ധതിക്കായി 100 കോടി
- വഴുതക്കാട് ടാഗോർ തിയറ്റർ ആധുനീകരണം 2.50 കോടി
- വെള്ളായണി അയ്യൻകാളി മെമ്മോറിയൽ മോഡൽ െറസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ ഉൾപ്പടെയുള്ള മോഡൽ െറസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിന് 13 കോടി
- തിരുവനന്തപുരം മുട്ടത്തറയിൽ വിജിലൻസ് ഓഫിസ് സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമാണത്തിനായി എട്ട് കോടി
മണ്ഡലങ്ങളിലൂടെ
1. കഴക്കൂട്ടം
- കുളത്തൂർ ജി.എച്ച്.എസ്.എസ് മൾട്ടി പർപസ് സ്റ്റേഡിയം - മൂന്ന് കോടി
- കഴക്കൂട്ടം ജി.എച്ച്.എസ്.എസ് മൾട്ടി പർപസ് സ്റ്റേഡിയം -മൂന്ന് കോടി
- കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസുകളെ ബന്ധിപ്പിച്ചുകൊണ്ട് മേൽപ്പാലം/അടിപ്പാത -10 കോടി
- കുമാരപുരം ജങ്ഷനിൽ മേൽപ്പാലം -10 കോടി
- ആറ്റിപ്ര വില്ലേജ് ഓഫിസ് കോമ്പൗണ്ടിൽ വർക്കിങ് വിമൻസ് ഹോസ്റ്റൽ -10 കോടി
- തിരുവനന്തപുരം സി.ഇ.ടി കോളജിന് ചുറ്റുമതിൽ നിർമാണം -മൂന്ന് കോടി
- കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫിസിന് പുതിയ കെട്ടിടം -അഞ്ച് കോടി
- കാട്ടായിക്കോണം, ചന്തവിള, കഴക്കൂട്ടം, പള്ളിത്തുറ വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് അഞ്ച് കോടി
- കുളങ്ങളുടെ നവീകരണം -10 കോടി
- കളിക്കളങ്ങളുടെ നവീകരണം -25 കോടി
2. ആറ്റിങ്ങൽ
- ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പുതിയ മന്ദിരം നിർമിക്കുന്നതിനും മണമ്പൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് നിർമാണം -1.50 കോടി
- വക്കം ഗവ. വി ആൻഡ് എച്ച്.എസ്.എസ് മന്ദിരം പൂർത്തീകരണം -1.50 കോടി
- കിളിമാനൂർ ബ്ലോക്ക് ഓഫിസിൽ പഠന ഗവേഷണ കേന്ദ്രം -ഒരു കോടി
- പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് ആയുർവേദ ഹോമിയോ ആശുപത്രി - ഒരു കോടി
- ആറ്റിങ്ങൽ മൃഗാശുപത്രി കെട്ടിടം -ഒരു കോടി
- ശ്രീനാരായണപുരം യു.പി.എസ് -1 കോടി
- തോട്ടക്കാട് ഗവ: എൽ.പി.എസ് കെട്ടിട നിർമാണം -ഒരു കോടി
- പേരൂർ വടശ്ശേരി യു.പി.എസ് കെട്ടിട നിർമാണം -ഒരു കോടി
- ചെറുന്നിയൂർ എം.എൽ.പി.എസ് കെട്ടിട നിർമാണം -75 ലക്ഷം
- പൊയ്യക്കട കുടുംബക്ഷേമ ഉപകേന്ദ്രം -25 ലക്ഷം
3. വട്ടിയൂർക്കാവ്
- വട്ടിയൂർക്കാവ് മൂന്നാംമ്മൂടിന് സമീപം കരമനയാറ്റിൽ മേലെക്കടവ് ടൂറിസം പദ്ധതി -5 കോടി
- മണലയം-മൂന്നാംമൂട് റോഡ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് -അഞ്ച് കോടി
- കാഞ്ഞിരംപാറ ഗ്രൗണ്ടിൽ ടർഫ് നിർമാണത്തിന് ഒരു കോടി
4. വർക്കല
- എം.എസ്. സുബ്ബുലക്ഷമി ഫൗണ്ടേഷന് ശ്രീകൃഷ്ണ ഡാന്‍സ് ആൻഡ് മ്യൂസിക് അക്കാദമി വർക്കല -10 ലക്ഷം
- ശിവഗിരി തീർഥാടനം -20 ലക്ഷം
- പുന്നമൂട് റെയിൽവേ മേല്‍പ്പാലം (കിഫ്ബി) -37.16 കോടി
- വർക്കല മൈതാനം റിംഗ് റോഡ് -5 കോടി
- അയിരൂർ പൊലീസ് സ്റ്റേഷന് കെട്ടിടം -2.5 കോടി
- വർക്കല രാധാകൃഷ്ണന് സ്മാരകം -20 ലക്ഷം
- പള്ളിക്കല്‍ പകല്‍ക്കുറി കലാഭാരതി ഗുരു ചെങ്ങന്നൂർ കഥകളി അക്കാദമി- 5 ലക്ഷം
- വർക്കല പുന്നമൂട് കുരയ്ക്കണി റോഡ്-വർക്കല മുനിസിപ്പാലിറ്റി -ഒരുകോടി
- വർക്കല ഓടയംപള്ളി റോഡ്-ഇടവ ഗ്രാമപഞ്ചായത്ത് -75 ലക്ഷം
- മാന്തറക്ഷേത്രം റോഡ്, ഓട നിർമാണം-ഇടവ ഗ്രാമപഞ്ചായത്ത് -75 ലക്ഷം
- മുത്താന എല്‍.പി.എസ് റോഡ്-ചെമ്മരുതി ഗ്രാമപഞ്ചായത്ത് -50 ലക്ഷം
- മേല്‍വെട്ടൂർ-പി.എച്ച്.സി താഴെവെട്ടൂർ റോഡ്-വെട്ടൂർ ഗ്രാമപഞ്ചായത്ത്- ഒരുകോടി
- പടവാരം ഏലാറോഡ്-പള്ളിക്കല്ഗ്രാമപഞ്ചായത്ത് -25 ലക്ഷം
- ആറയില്‍ കല്ലുവിള കുറ്റിക്കാട്ടുവിള റോഡ്-പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് - 40 ലക്ഷം
- വെള്ളൂർക്കോണം കൈപ്പത്തുക്കോണം റോഡ്-നാവായികുളം ഗ്രാമപഞ്ചായത്ത് -50 ലക്ഷം
- പാളയംകുന്ന് കടവിന്ക്കര റോഡ്-ഇലകമണ്‍ ഗ്രാമപഞ്ചായത്ത് -ഒരു കോടി
- കായല്‍പ്പുറം ഡബ്ല്യു.എല്‍.പി.എസ് സ്കൂള്‍ കെട്ടിടം-ഇലകമണ്‍ ഗ്രാമപഞ്ചായത്ത് -ഒരു കോടി
- സി.എന്‍.പി.എല്‍.പി.എസ് മടവൂര്‍ സ്കൂള്‍ കെട്ടിടം-മടവൂർ ഗ്രാമപഞ്ചായത്ത് - ഒരു കോടി
- മുളമൂട്ടില്‍ പാറയില്‍ റോഡ്-നാവായികുളം ഗ്രാമപഞ്ചായത്ത് -25 ലക്ഷം
- മുക്കുകട കൈപ്പള്ളി നാഗരുക്കാവ് മാടന്നട റോഡ്-നാവായികുളം ഗ്രാമപഞ്ചായത്ത് -20 ലക്ഷം
- പാളയംകുന്ന് അരശുവിള കുന്നുംപുറം റോഡ്-ചെമ്മരുതി ഗ്രാമപഞ്ചായത്ത് -50 ലക്ഷം
- പനയറ ഞെക്കാട് റോഡ്-ചെമ്മരുതി ഗ്രാമപഞ്ചായത്ത് -ഒരുകോടി
5. വാമനപുരം
- പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ പുല്ലമ്പാറ സി.എച്ച്.സി കെട്ടിട നിർമാണം -2.5 കോടി
- പനവൂർ ഗ്രാമപഞ്ചായത്തിലെ കോതകുളങ്ങര- ചെമ്പൻകോട്- നീർപ്പാറ-താന്നിമൂട് റോഡ് നവീകരണം -2 കോടി
- പാങ്ങോട് പഞ്ചായത്തിലെ ചെറ്റക്കടമുക്ക്-പാകിസ്താൻമുക്ക്-കൊച്ചാലുംമൂട്-ചടയൻമുക്ക് റോഡ് നവീകരണം -രണ്ട് കോടി
- നെല്ലനാട് ഗ്രാമപഞ്ചായത്തിലെ ആലന്തറ നീന്തൽകുള നവീകരണം -ഒരു കോടി
- പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂർ സ്റ്റേഡിയം നവീകരണം -ഒരുകോടി
- പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ ഗവൺമെൻറ് ട്രൈബൽ ഹൈസ്കൂൾ കെട്ടിട നിർമാണത്തിന് -ഒരു കോടി
- പനവൂരിൽ അഗ്രോ സർവിസ് സെൻറർ എസ്.റ്റി കെട്ടിട നവീകരണം -ഒരു കോടി
6. നേമം
- പാപ്പനംകോട് വിശ്വംഭരൻ റോഡ് വികസനം ഒന്നാംഘട്ടത്തിന് മൂന്ന് കോടി
- നേമം-സ്റ്റുഡിയോ റോഡ്, തൃക്കണ്ണാപുരം-പൂഴിക്കുന്ന് റോഡ്,കാരയ്ക്കാമണ്ഡപം-കരുമം റോഡ് എന്നിവയുടെ അഭിവൃദ്ധിപ്പെടുത്തലിന് -മൂന്ന് കോടി
- പാച്ചല്ലൂർ-കോളിയൂർ റോഡ് നവീകരണം മൂന്ന് കോടി
- വിവിധ കുളങ്ങളുടെ പാർശ്വഭിത്തി നിർമാണത്തിനും സംരക്ഷണം -നാല് കോടി കരമന-കളിയിക്കാവിള ദേശീയപാതയിൽ കരമന മുതൽ നേമം വരെയുള്ള ഭാഗത്ത് വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നതിനും മീഡിയനുകളുടെ സംരക്ഷണത്തിനുമായി -3.80 കോടി
7. കോവളം
- കരുംകുളം പഞ്ചായത്തിലെ ബീച്ച് റോഡിന് മൂന്ന് കോടി
- കല്ലിയൂർ പഞ്ചായത്തിലെ കല്ലിയൂർ ജങ്ഷനിൽ ചാനൽ ബണ്ട് നിർമാണത്തിന് -1.5 കോടി
- ജി.യു.പി.എസ് മുല്ലൂർ പനവിള സ്കൂളിൽ കെട്ടിടം നിർമിക്കാൻ -ഒരു കോടി
- വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് കെട്ടിടം
8 അരുവിക്കര
- വെള്ളൂർക്കോണം-കരുമരക്കോട്-കക്കോട് റോഡ് നവീകരണത്തിന് മൂന്ന് കോടി
- ആര്യനാട് കോട്ടയ്ക്കകം-പറണ്ടോട് റോഡ് നവീകരണത്തിന് മൂന്ന് കോടി
- തൊളിക്കോട് ഇരപ്പിൽ-ആനപ്പെട്ടി-മരുതുംമൂട് റോഡ് നവീകരണത്തിന് മൂന്നു കോടി
- ഉഴമലയ്ക്കൽ കളിയൽനട-മരങ്ങാട്-വലിയകലുങ്ക് റോഡ് നവീകരണത്തിന് രണ്ടരക്കോടി
- പൂവച്ചൽ മൈലോട്ടുമൂഴി-ചായ്ക്കുളം-ആമച്ചൽ റോഡ് നവീകരണത്തിന് ഒന്നരക്കോടി
9. കാട്ടാക്കട
- കുളത്തോട്ടുമലയിൽ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് നിർമിക്കുന്നതിനും കുളത്തോട്ടുമല-പ്ലാവൂർ റോഡ് നിർമാണത്തിനുമായി മൂന്ന് കോടി
- കാർബൺ ന്യൂട്രൽ കാട്ടാക്കട, ജലസമൃദ്ധി പദ്ധതികൾക്കായി അഞ്ച് കോടി
- ഭിന്നശേഷി പുനരധിവാസ സെന്ററും ഭിന്നശേഷി സൗഹൃദ പാർക്കും നിർമിക്കുന്നതിന് 10 കോടി
- മലയിൻകീഴിൽ ഓപൺ ഓഡിറ്റോറിയവും കുട്ടികളുടെ പാർക്കും നിർമിക്കുന്നതിന് രണ്ട് കോടി
- പള്ളിച്ചൽ പഞ്ചായത്ത് കേന്ദ്രമായി കോമൺ ഫെസിലിറ്റി സെന്റർ എട്ട് കോടി *അന്തിയൂർക്കോണം കല്ലുവരമ്പ് പാലം, അണപ്പാട് പാലം, കല്ലുപാലം എന്നിവ പുനർനിർമിക്കുന്നതിന് ഒരു കോടി എഴുപത് ലക്ഷം
- വിളപ്പിൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് കെട്ടിടം നിർമിക്കുന്നതിന് അഞ്ച് കോടി *കുന്താണി മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റും മലയിൻകീഴ് പഞ്ചായത്തിലെ മേപ്പുക്കട മറുകിൽ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റും നവീകരിക്കുന്നതിന് രണ്ടരക്കോടി
- കാട്ടാക്കടയിൽ വ്യവസായ പാർക്ക് ആരംഭിക്കുന്നതിന് ഭൂമി വാങ്ങി പശ്ചാത്തലസൗകര്യം ഒരുക്കുന്നതിന് രണ്ടരക്കോടി
- വെള്ളൂക്കാവിൽ ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ -ഒരു കോടി
കുളത്തുമ്മൽ എച്ച്.എസ്.എസിന് കളിസ്ഥലത്തിനായി വസ്തു വാങ്ങുന്നതിന് -20 ലക്ഷം
10 പാറശ്ശാല
- കാരാക്കോണം വ്ലാങ്കുളം എള്ളുവിള കോട്ടുകോണം നാറാണി മൂവേരിക്കര റിങ് റോഡിന് ആറ് കോടി
- മഞ്ചവിളകാകം തത്തിയൂർ കോട്ടയ്ക്കൽ റോഡിന് മൂന്ന് കോടി
- കുന്നത്തുകാൽ പഞ്ചായത്തിലെ മാർക്കറ്റിങ് കോംപ്ലക്സ് ഒരുകോടി
- മണ്ഡപത്തുംകടവ്-ഒറ്റശേഖരമംഗലം രണ്ട് കോടി 40 ലക്ഷം
11. നെടുമങ്ങാട്
- നെടുമങ്ങാട് മുനിസിപ്പൽ ടൗണ്‍ ഹാളിന് സമീപം സ്വാതന്ത്ര്യ സമരസ്മൃതി പാര്‍ക്കും ഓപണ്‍ ഓഡിറ്റോറിയവും -അഞ്ച് കോടി
- കല്ലയം-ശീമവിള റോഡ് പൂർത്തീകരണത്തിന് രണ്ടാംഘട്ടമായി മൂന്ന് കോടി *വാവറ അമ്പലം-പാച്ചിറ റോഡ് നവീകരണത്തിന് രണ്ട് കോടി
- കരിപ്പൂര്‍ വില്ലേജ് ഓഫിസ്-കാവുമ്മൂല-ഇടമല ഉഴപ്പാക്കോണം റോഡ്, ബ്ലോക്ക് ഓഫിസ് ജങ്ഷന്-ഉളിയൂർ-കന്നിയോട്-നാഗരുകാവ് റോഡ്, മുക്കോല-പൂവത്തൂർ റോഡുകൾ നവീകരിക്കുന്നതിന് 1.75 കോടി.
- മാണിക്കൽ പഞ്ചായത്തിലെ പൂലന്തറ-വാവറ അമ്പലം റോഡ്, കരകുളം പഞ്ചായത്തിലെ മുല്ലശ്ശേരി-നമ്പാട്-പേഴുംമൂട്-കുരിശടി റോഡ്, വെമ്പായം പഞ്ചായത്തിലെ പെരുംകൂർ-ഇടയില-നരിക്കൽ റോഡുകളുടെ നവീകരണത്തിന് 1.70 കോടി രൂപ.
- പോത്തൻകോട് മാർക്കറ്റ് നവീകരണത്തിന് ആദ്യഘട്ടമായി 2 കോടി രൂപയും അനുവദിച്ചു.
12. ചിറയിൻകീഴ്
- അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്റർ കെട്ടിട നിർമാണം -2 കോടി
- അഴൂർ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം നിർമിക്കുന്നതിന് ഒരു കോടി
- ഗവൺമെന്റ് യു.പി.എസ് മുടപുരം കെട്ടിട നിർമാണം -2 കോടി
- ജി യു.പി.എസ് പാലവിള കെട്ടിട നിർമാണം -1.5 കോടി
- കണിയാപുരം പുത്തൻത്തോപ്പ് റോഡ് ബി.എം ആൻഡ് ബി.സി ഉപയോഗിച്ച് വീതി കൂട്ടി നവീകരിക്കുന്നതിന് -2 കോടി
- ഊരുപൊയ്ക മുതൽ പതിനെട്ടാംമൈൽ വരെയുള്ള വെട്ടിക്കൽ പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ നവീകരണം -2 കോടി
13. തിരുവനന്തപുരം
- വിവിധ റോഡുകളുടെ നിർമാണത്തിന് 15 കോടി
- മുട്ടത്തറയിൽ വിജിലൻസ് ഓഫിസ് സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമാണത്തിനായി എട്ട് കോടി
14. നെയ്യാറ്റിൻകര
- നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഐ.പി കെട്ടിടത്തിന് ആറുകോടി
- നെയ്യാറിലെ അമരവിള പുല്ലാമല ബണ്ട് പുനസ്ഥാപിക്കുന്നതിനായി മൂന്ന് കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.