സേവന നിരക്കുകൾ ഉയർത്തി സെൻട്രൽ ലൈബ്രറി
text_fieldsതിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ നിരക്ക് ഉയർത്തി. പൊതുജനങ്ങൾക്കും അംഗങ്ങൾക്കും ലഭ്യമാക്കുന്ന ഡേറ്റ് കൺവെർഷൻ സർട്ടിഫിക്കറ്റ്, ഡിജിറ്റൽ ലൈബ്രറി രേഖകളുടെ പകർപ്പെടുക്കൽ, ഗസറ്റിന്റെയും സർക്കാർ ഉത്തരവുകളുടെും നോട്ടിഫിക്കേഷനുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് എടുക്കൽ, പഴയ പത്രങ്ങൾ, ആനുകാലികങ്ങൾ, റഫറൻസ് വിഭാഗം രേഖകളുടെ പകർപ്പ്, ഫിലിം ഷൂട്ടിങ്, പുസ്തകങ്ങളുടെ പിഴസംഖ്യ എന്നിവയിലാണ് കഴിഞ്ഞ ഫെബ്രുവരി 20ന് അധികൃതർ നിരക്ക് വർധിപ്പിച്ചത്.
ഡേറ്റ് കൺവെർഷൻ സർട്ടിഫിക്കറ്റിന് 60 രൂപയിൽ നിന്ന് 70 ആക്കി. ഡിജിറ്റൽ ലൈബ്രറി രേഖകളുടെ പകർപ്പ് പേജ് ഒന്നിന് 15ൽ നിന്ന് 20 ആക്കിയും സി.ഡി റൈറ്റിങ്ങ് 55ൽ നിന്ന് 60 രൂപയാക്കിയും വർധിപ്പിച്ചു.
ഗസറ്റിന്റെയും സർക്കാർ ഉത്തരവുകളുടെും നോട്ടിഫിക്കേഷനുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് എടുക്കലിന് ആദ്യ പേജിന് 20 രൂപയായിരുന്നത് 25 ആക്കി. തുടർന്നു വരുന്ന ഓരോ പേജിനും 20 രൂപ നൽകണം. 15 രൂപയായിരുന്നു പഴയ നിരക്ക്. പഴയ പത്രങ്ങൾ, ആനുകാലികങ്ങൾ, റഫറൻസ് വിഭാഗം രേഖകളുടെ പകർപ്പിന് എ3 സൈസിന് അഞ്ച് രൂപയായിരുന്നത് 10 ആക്കി.
എ4 സൈസിന് മൂന്ന് രൂപയായിരുന്നത് അഞ്ച് രൂപയാക്കി. സിനിമ ചിത്രീകരണത്തിന് പ്രതിദിനം 7000 രൂപ കൊടുക്കണം. 6900 രൂപയായിരുന്നു പഴയ നിരക്ക്. പുസ്തകങ്ങളുടെ പിഴസംഖ്യ പ്രതിദിനം ഒരു രൂപയിൽ നിന്ന് രണ്ട് രൂപയാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.