കേരള സര്‍വകലാശാല അത്ലറ്റിക് മീറ്റ്: മാർ ഇവാനിയോസ് ചാമ്പ്യന്മാർ
text_fieldsതിരുവനന്തപുരം: കേരള സര്‍വകലാശാല കായിക കിരീടം മാർ ഇവാനിയോസ് കോളജിന് സ്വന്തം. മൂന്നു ദിവസമായി യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മീറ്റിൽ 123 പോയൻറുമായാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി നിലവിലെ ചാമ്പ്യന്മാരായ ഇവാനിയോസ് ഓവറോള്‍ കിരീടം നിലനിര്‍ത്തിയത്. പുരുഷ വിഭാഗത്തില്‍ 71 പോയൻറും വനിതാ വിഭാഗത്തില്‍ 52 പോയൻറും നേടി ഇവാനിയോസ് തന്നെ ചാമ്പ്യന്മാരായി. ഓവറോള്‍ വിഭാഗത്തില്‍ 62 പോയൻറുകളോടെ കാര്യവട്ടം എല്‍.എന്‍.സി.പി.ഇയാണ് രണ്ടാംസ്ഥാനക്കാർ.
58 പോയൻറ് നേടിയ പുനലൂര്‍ എസ്.എന്‍ കോളജിനാണ് മൂന്നാം സ്ഥാനം. മാര്‍ ഇവാനിയോസിെൻറ കെ. ബിജിത്തും ചേര്‍ത്തല എസ്.എന്‍ കോളജിലെ പി.എസ്. ആദിത്യയുമാണ് മേളയിലെ വേഗതാരങ്ങള്‍. 100 മീറ്ററില്‍ 10.86 സെക്കൻറില്‍ ഫിനിഷ് ചെയ്താണ് കെ. ബിജിത് സ്വര്‍ണം സ്വന്തമാക്കിയത്. ആലപ്പുഴ എസ്.ഡി കോളജിലെ വിജയ് നിക്സണ് (11.09) വെള്ളിയും കൊല്ലം എസ്.എന്‍ കോളജിലെ എ.ഡി. മുകുന്ദന് (11.21) വെങ്കലവും കരസ്ഥമാക്കി.
13.02 സെക്കൻറിലാണ് ആദിത്യ പി.എസ് വനിത വിഭാഗം 100 മീറ്ററില്‍ സ്വര്‍ണക്കുതിപ്പ് നടത്തിയത്. മാര്‍ ഇവാനിയോസിെൻറ ഹണി ജോണ്‍ (13.63), തിരുവനന്തപുരം ഗവ.കോളജിലെ ജെ.പി.ആര്യ (13.99) എന്നിവർ യഥാക്രമം വെള്ളിയും വെങ്കലവും കരസ്ഥമാക്കി.
മത്സരഫലം (ഇനം, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം എന്ന ക്രമത്തില്‍):
5000 മീറ്റര്‍ ഓട്ടം (ആണ്): ആര്.എസ്. മനോജ് (മാര്‍ ഇവാനിയോസ്, തിരുവനന്തപുരം, സുനില്‍ ബിസ്റ്റ (എസ്.എന്‍.സി കൊല്ലം), എ.എം. അഖിലേഷ് (എല്‍.എന്‍.സി.പി.ഇ കാര്യവട്ടം)
5000 മീറ്റര്‍ ഓട്ടം(പെണ്): എസ്.യു. ഫാത്തിമ (എസ്.എന്‍.സി പുനലൂര്‍), എ.ടി.നവ്യ (സെൻറ് ജോസഫ്സ് ആലപ്പുഴ), മേഖ മധു (എസ്.എന്‍.സി പുനലൂര്‍)
110 മീറ്റര്‍ ഹല്ഡില്സ് (ആണ്): മുഹമ്മദ് ലസാന് വി.കെ.(മാര്‍ ഇവാനിയോസ്), ശ്രീഹരി എച്ച്.മോഹന്‍ (എസ്.ഡി കോളജ് ആലപ്പുഴ), എസ്. അഫ്സല് (സെൻറ് ജോണ്‍സ് അഞ്ചല്‍).
ഡിസ്കസ് ത്രോ (ആണ്): വി. അരുണ്‍ (എസ്.എന്‍.സി പുനലൂര്‍), രവികാന്ത് സിങ് (എല്‍.എന്‍.സി.പി.ഇ കാര്യവട്ടം), അഭിരാം കെ.പി.(എല്‍.എന്‍.സി.പി.ഇ കാര്യവട്ടം).
ഡിസ്കസ് ത്രോ (പെണ്): ഷ്രിജ സിങ് (എല്‍.എന്‍.സി.പി.ഇ കാര്യവട്ടം), ലക്ഷ്മി പ്രിയ എസ്.എല്‍. (എസ്.എന്‍.സി പുനലൂര്‍), ആരതി എസ്.(എന്‍.എസ്.എസ് കോളജ് ചേര്‍ത്തല)
ട്രിപ്പിള്‍ ജംപ് (പെണ്.): ശ്രീലക്ഷ്മി ആര് (എസ്.ഡി കോളജ് ആലപ്പുഴ), ആദിത്യ പി.എസ്.(എസ്.എന്‍.സി ചേര്‍ത്തല), അജ്മി എസ്.യു (എസ്.എന്‍.സി.പുനലൂര്‍).
4x100 മീറ്റര്‍ റിലേ (ആണ്): മാര്‍ ഇവാനിയോസ്, എസ്.ഡി കോളജ്, എല്‍.എന്‍.സി.പി.ഇ കാര്യവട്ടം
4x100 റിലേ (പെണ്): എല്‍.എന്‍.സി.പി.ഇ കാര്യവട്ടം, എസ്.എന്‍.സി. കൊല്ലം, സെൻറ് മൈക്കിള്‍സ് ചേര്‍ത്തല
4x400 റിലേ (ആണ്): മാര്‍ ഇവാനിയോസ്, സെൻറ് ജോണ്‍സ് കോളജ് അഞ്ചല്‍, എസ്.എന്‍.സി പുനലൂര്‍
4x400 റിലേ (പെണ്): മാര്‍ ഇവാനിയോസ്, എസ്.എന്‍.സി. പുനലൂര്‍, എല്‍.എന്‍.സി.പി.ഇ കാര്യവട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.