Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല യുവജനോത്സവം; അവസാന ദിവസവും മുഖ്യവേദിയിൽ നാടകീയരംഗം

text_fields
bookmark_border
kerala university youth festival
cancel
camera_alt

സങ്കടനൃത്തം... കേരള സർവകലാശാല യുവനോത്സവം ‘ക​ലാപോത്സവ’മായതോടെ വൈസ്​ ചാൻസ​ലർ മേള റദ്ദാക്കി. മാസങ്ങളുടെ പരിശീലനവും സ്വപ്​നവുമായി എത്തിയ വിദ്യർഥികളിൽ ഇതുണ്ടാക്കിയ നിരാശക്ക്​ അതിരില്ല. മത്സരം ഉപേക്ഷിച്ചതറിഞ്ഞ്​ സെനറ്റ്​ ഹാളിലെ നൃത്തവേദിയിൽ പൊട്ടിക്കരയുന്ന സ്വാതിതിരുനാള്‍ സംഗീത കോളജിലെ സംഘനൃത്ത മത്സരാർഥി ഭാഗ്യലക്ഷ്​മി 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യു​വ​ജ​നോ​ത്സ​വം തു​ട​ങ്ങി​യ​തു​മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത്​ നി​ല​നി​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ സ​മാ​പ​ന ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച അ​തി​രു​വി​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ കൈ​യാ​ങ്ക​ളി​യും വാ​ക്കേ​റ്റ​വും ത​ട​യാ​ൻ വ​ൻ​സു​ര​ക്ഷ സം​വി​ധാ​ന​മൊ​രു​ക്കി​യി​രു​ന്നു. രാ​വി​ലെ മു​ത​ൽ സെ​ന​റ്റ്​ ഹാ​ളി​ലെ മു​ഖ്യ​വേ​ദി സാ​ക്ഷ്യം​വ​ഹി​ച്ച​ത്​ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്ക്. തി​രു​വാ​തി​ര​യു​ടെ​യും മാ​ർ​ഗം​ക​ളി​യു​ടെ​യും ഫ​ലം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​നി​വേ​ഴ്സി​റ്റി,​ ഗ​വ. വി​മ​ൻ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ ഹാ​ളി​ലെ വേ​ദി​യി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഇ​തോ​ടെ ഞാ​യ​റാ​ഴ്ച​യി​ൽ​നി​ന്ന്​ തി​ങ്ക​ളാ​ഴ്ച​യി​ലേ​ക്ക്​ മാ​റ്റി​യ സം​ഘ​നൃ​ത്തം മു​ട​ങ്ങി. ഉ​ച്ച​യോ​ടെ തി​രു​വാ​തി​ര,​ മാ​ർ​ഗം​ക​ളി മ​ത്സ​ര​ഫ​ലം റ​ദ്ദാ​ക്കി​യ​താ​യി കോ​ള​ജ് പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​നു​ശേ​ഷം അ​പ്പ​ലേ​റ്റ് ക​മ്മി​റ്റി അ​റി​യി​ച്ചു. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ സെ​ന​റ്റ്​ ഹാ​ളി​ൽ കു​ത്തി​യി​രു​ന്നു.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​ല​ത​വ​ണ വേ​ദി​യി​ൽ ഉ​ന്തും​ത​ള്ളും വാ​ക്കേ​റ്റ​വു​മു​ണ്ടാ​യി. സം​ഘാ​ട​ക​രാ​യ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രും യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ്​ യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ളും ത​മ്മി​ലും വാ​ക്കേ​റ്റ​മു​ണ്ടാ​യി. പൊ​ലീ​സും സ​ർ​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ട​പെ​ട്ട് ഇ​രു​കൂ​ട്ട​രെ​യും പി​ന്തി​രി​പ്പി​ച്ചു. സം​ഘ​നൃ​ത്തം മു​ട​ങ്ങി​യ​തി​നെ​തി​രെ വി​ദ്യാ​ർ​ഥി​നി​ക​ൾ വേ​ദി​യി​ൽ പ്ര​തി​ഷേ​ധ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. കൈ​ക്കൂ​ലി വാ​ങ്ങി മ​ത്സ​ര​ഫ​ലം അ​ട്ടി​മ​റി​ച്ച​തി​ന് വി​ധി​ക​ർ​ത്താ​വി​നെ വേ​ദി​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത​ത​ട​ക്കം അ​സാ​ധാ​ര​ണ സം​ഭ​വ​വ​ത്തി​നും വേ​ദി​യാ​യി. പ്ര​തി​ഷേ​ധി​ച്ച കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​രെ വ​ലി​ച്ചു​നീ​ക്കി അ​റ​സ്റ്റ് ചെ​യ്ത പൊ​ലീ​സ്​ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഒ​ത്താ​ശ ചെ​യ്ത​താ​യി വി​മ​ർ​ശ​ന​മു​യ​ർ​ന്നു. കെ.​എ​സ്.​യു​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ്​ രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന്​​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ​ കെ.​എ​സ്.​യു ലോ​കോ​ള​ജ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി നി​തി​ൻ ത​മ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. ഇ​തി​ൽ 16 എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വേ​ദി​യി​ലെ ഗു​രു​ത​ര സാ​ഹ​ച​ര്യ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യും പ​രി​ഗ​ണി​ച്ച് ക​ലോ​ത്സ​വ​ത്തി​ന്റെ തു​ട​ർ​സം​ഘാ​ട​നം നി​ർ​ത്തി​വെ​ക്കാ​നാ​യി​രു​ന്നു വി.​സി​യു​ടെ നി​ർ​ദേ​ശം. സ​മാ​പ​ന സ​മ്മേ​ള​ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കലാപക്കല...യുവനോത്സവം അപ്രതീക്ഷിതമായി നിർത്തിവെച്ചപ്പോൾ നിരാശരായ മത്സരാർഥികൾ ആദ്യമൊന്ന്​ തളർന്നു. ഞൊടിയിടയിൽ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി രാഷ്ട്രീയം കലർത്തി കലയെ നശിപ്പിക്കരുതെന്ന മുന്നറിയിപ്പോടെ പ്രതിഷേധനൃത്തം സംഘടിപ്പിച്ച്​ പുതിയ സമരമുഖം തുറന്നു. കേരള യൂനിവേഴ്​സിറ്റി സെനറ്റ്​ ഹാളിലെ നൃത്തവേദിയിൽ സ്വാതിതിരുനാള്‍ സംഗീത കോളജിലെ വിദ്യാർഥികൾ അവതരിപ്പിച്ച ‘കലാപക്കല’ നൃത്തം. നിറകൈയടിയോടെയാണ്​ സദസ്സ്​ പ്രതിഷേധ നൃത്തത്തെ നെഞ്ചേറ്റിയത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestKerala University Youth FestivalTrivandrum News
News Summary - Kerala university youth festival
Next Story