കേരളത്തെ അന്തർദേശീയ യോഗ കേന്ദ്രമാക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തെ അന്തർദേശീയ യോഗ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, റീജനൽ കാൻസർ സെന്റർ എന്നിവയുടെ സഹകരണത്തോടെ ശ്രീ എമ്മിന്റെ ആഭിമുഖ്യത്തിലുള്ള ഇന്റർനാഷനൽ യോഗ റിസർച് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘യോഗ ജീവിത ശാസ്ത്രത്തിൽ’ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗയുടെ സാധ്യതകൾക്കായി ശ്രീ എം നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ശ്രീ എം മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. ശ്രീ എം രചിച്ച ‘യോഗ നിരീശ്വരർക്കും’ പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് അധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജി ഡയറക്ടർ പ്രഫ. ചന്ദ്രഭാസ് നാരായണ, ആർ.സി.സി ഡയറക്ടർ രേഖ നായർ, കവിത നാരായണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.