മുഖംമിനുക്കുന്ന വട്ടിയൂർക്കാവ് -വി.കെ. പ്രശാന്ത്
text_fieldsവട്ടിയൂർക്കാവ് ജങ്ഷൻ വികസനവും ശാസ്തമംഗലം വട്ടിയൂർക്കാവ്, വട്ടിയൂർക്കാവ്, പേരൂർക്കട, മണ്ണറക്കോണം വഴയില എന്നീ റോഡുകളുടെ നവീകരണവും നടത്തുന്നതിനായി 220 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി ഏറ്റെടുത്തതായി വി.കെ. പ്രശാന്ത് എം.എൽ.എ. ഇതിെൻറ ഭാഗമായി റോഡുകളുടെ വീതി വർധിപ്പിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. ജങ്ഷൻ വികസനത്തിെൻറ ഫലമായി വ്യാപാരസ്ഥാപനങ്ങൾ നഷ്ടപ്പെടുത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി ജങ്ഷനിൽ മൂന്നര ഏക്കർ സ്ഥലം ഏറ്റെടുത്ത് ഷോപ്പിങ് കോംപ്ലക്സ് സ്ഥാപിക്കും. പട്ടം ഫ്ലൈഓവർ നിർമിക്കുന്നതിന് 140 കോടി രൂപയുടെ പദ്ധതിക്കും അനുമതി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപ്രതി വികസന മാസ്റ്റർ പ്ലാനിന് 146 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.