അക്രമസംഭവങ്ങളിൽ നാലുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായവർ
കിളിമാനൂർ: പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അക്രമം നടത്തിയ കേസുകളിൽ നാലുപേർ അറസ്റ്റിൽ. കലതിപ്പച്ച അനന്തു മന്ദിരത്തിൽ മുരുകൻ (36) ഭാര്യാ മാതാവിെൻറ സഹോദരിയെ മർദിച്ച കേസിലാണ് അറസ്റ്റിലായത്.
പള്ളിക്കൽ ഈരാറ്റിൽ കോളനിയിൽ രഘുവിനെ മർദിച്ച് ഒരു കണ്ണിെൻറ കാഴ്ച ഭാഗികമായി നഷ്ടപ്പെടുത്തിയ കേസിലാണ് മറ്റ് മൂന്നുപേർ അറസ്റ്റിലായത്. ഒളവക്കോട് ചരുവിള പുത്തൻ വീട്ടിൽ സുനിൽ (31), ഈരാറ്റിൽ ചരുവിള വീട്ടിൽ സിനിലാൽ (43), ഈരാറ്റിൽ വിനീതാഭവനിൽ വിനോദ് (36) എന്നിവരെയാണ് എസ് ഐ ശരലാലും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതി സുനിൽ ബന്ധുവായ സ്ത്രീയെ മർദിക്കുന്നത് തടഞ്ഞ വൈരാഗ്യത്തിലാണ് മറ്റ് പ്രതികളെ കൂട്ടി വഴിയിൽ െവച്ച് രഘുവിനെ മർദിച്ചത്. അറസ്റ്റിലായ മുരുകൻ ഭാര്യയുടെ സ്വത്തുക്കൾ തെൻറ പേരിൽ നൽകണമെന്നാവശ്യപ്പെട്ട് ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു.
വ്യാഴാഴ്ചയും മർദിക്കുന്നതു കണ്ട ഭാര്യാ മാതാവിെൻറ സഹോദരി ഇയാളെ തടഞ്ഞു. ഇതിെൻറ വൈരാഗ്യത്തിൽ ഇവരെ മരവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ജി.എസ്.ഐ അജയകുമാർ, സുരേഷ് കുമാർ, സി.പി.ഒ സുജിത്ത്, ബിജുമോൻ, ബിനു, ഹോംഗാർഡ് ശിവശങ്കരൻ, റഹിം എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.