Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightകാറിനുള്ളിലേക്ക്...

കാറിനുള്ളിലേക്ക് തേനീച്ചക്കൂട്ടം പാഞ്ഞെത്തി; കൈക്കുഞ്ഞുങ്ങളടക്കം നിരവധിപേർക്ക് കുത്തേറ്റു

text_fields
bookmark_border
കാറിനുള്ളിലേക്ക് തേനീച്ചക്കൂട്ടം പാഞ്ഞെത്തി; കൈക്കുഞ്ഞുങ്ങളടക്കം നിരവധിപേർക്ക് കുത്തേറ്റു
cancel
camera_alt

representational image

കിളിമാനൂർ: ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലേക്ക് തേനീച്ചക്കൂട്ടം പാഞ്ഞുകയറി. കൈക്കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം ആറോളം പേർക്ക് കുത്തേറ്റു. പിന്നാലെ, വരുകയായിരുന്ന ബൈക്ക് യാത്രികർക്കും കുത്തുകിട്ടി. ഞായറാഴ്ച രാവിലെ 11.30ഓടെ പോങ്ങനാട്-കല്ലമ്പലം റോഡിൽ വെള്ളല്ലൂർ വില്ലേജ് ഓഫിസിനു സമീപം പ്രധാന റോഡിലാണ് സംഭവം.

വർക്കലയിൽനിന്ന് കിളിമാനൂർ ഭാഗത്തേക്ക് വരികയായിരുന്നു കാർ. വാഹനത്തിന്‍റെ ഡോർ ചില്ലുകൾ തുറന്നുകിടക്കുകയായിരുന്നു. ഈസമയം റോഡരികിലെ കാടുനിറഞ്ഞ പുരയിടത്തിൽ നിന്നുമെത്തിയ തേനീച്ചക്കൂട്ടം വാഹനത്തിലുള്ള വരെ ആക്രമിക്കുകയായിരുന്നു.

വണ്ടി നിർത്തിയശേഷം വാഹനത്തിലുള്ള രണ്ട് കുഞ്ഞുങ്ങളുമായി പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. പിന്നാലെയെത്തിയ തേനീച്ചകൾ വീണ്ടും ഇവരെ ആക്രമിച്ചു. സംഭവമറിഞ്ഞെത്തിയ സമീപവാസികളാണ് പരിക്കേറ്റ ഇവരെ പോങ്ങനാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bee stabbingswarm of bees
News Summary - A swarm of bees rushed into the car-Many people including infants were stabbed
Next Story