Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightഎക്സൈസ്...

എക്സൈസ് കസ്റ്റഡിയിൽനിന്ന്​ ചാടിപ്പോയ പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel

കി​ളി​മാ​നൂ​ർ: ക​ഞ്ചാ​വ് കേ​സി​ൽ അ​റ​സ്റ്റി​ലി​രി​ക്കെ കി​ളി​മാ​നൂ​ർ എ​ക്സൈ​സ് ഓ​ഫി​സി​ൽ​നി​ന്ന്​ കൈ​വി​ല​ങ്ങു​മാ​യി ചാ​ടി​പ്പോ​യ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. അ​ട​യ​മ​ൺ കൊ​പ്പം പ​ണ്ട​ക​ശാ​ല വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ന​ഗ​രൂ​ർ സ്വ​ദേ​ശി അ​ഭി​ലാ​ഷാ​ണ്​ (30) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

കി​ളി​മാ​നൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 2.200 കി.​ഗ്രാം ക​ഞ്ചാ​വും അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെ​ച്ച ചാ​രാ​യ​വും സ​ഹി​തം ഇ​യാ​ളെ വീ​ട്ടി​ൽ​നി​ന്ന്​ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. രാ​ത്രി​യോ​ടെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്ക​വെ പ്ര​തി ശു​ചി​മു​റി​യി​ൽ പോ​ക​ണ​മെ​ന്ന് അ​റി​യി​ച്ചു. തു​ട​ർ​ന്ന്​ ഇ​യാ​ൾ എ​ക്സൈ​സ് ഗാ​ർ​ഡി​നെ ത​ള്ളി​യി​ട്ട​ശേ​ഷം ഓ​ടി ര​ക്ഷ​െ​പ്പ​ടു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും ചൊ​വ്വാ​ഴ്ച പ​ക​ലും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. ബു​ധ​നാ​ഴ്ച ന​ഗ​രൂ​രി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​ല​ങ്ങ് പു​തി​യ​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ട്രാ​ൻ​സ്​​ഫോ​ർ​മ​ന്‍റെ ചു​വ​ട്ടി​ൽ​നി​ന്ന്​ ചൊ​വ്വാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram NewsArrest
News Summary - Accused who escaped from excise custody arrested
Next Story