കൗമാരക്കാരിലെ ലഹരി ഉപയോഗം: നിരീക്ഷണ സമിതിക്ക് രൂപം നൽകി
text_fieldsകിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്ത് ബസ്സ്റ്റാൻറ് പരിസരവും കിളിമാനൂർ ടൗണും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി മരുന്നുകളുടെയും ഉപഭോഗവും വിപണനവും നടക്കുന്നതായി നിരവധി പരാതികളുണ്ടായ സാഹചര്യത്തിൽ നിരീക്ഷണ സമിതിക്ക് രൂപം നൽകി. കഴിഞ്ഞദിവസം പഴയകുന്നുമ്മൽ പഞ്ചായത്ത് ഹാളിൽ നടന്ന യോഗം ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി മുരളി, ജില്ല പഞ്ചായത്തംഗം ജി.ജി ഗിരികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ എൻ. സലിൽ, ടി.ആർ മനോജ് എന്നി വർ രക്ഷാധികാരികളായി സമിതിക്ക് രൂപം നൽകി. സ്കൂളുകൾ തുറക്കുന്നതോടെ ലഹരി മാഫിയയുടെ ഇടനിലക്കാരും ഏജൻറുമാരും കിളിമാനൂരിൽ സജീവമാകും.
സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലെയും എൻജിനീയറിങ്, പോളിടെക്നിക് സ്ഥാപനങ്ങളിലെയും ഏതാനും കുട്ടികളെ ലഹരി ഉത്പന്നങ്ങളുടെ വാഹകരാ യും ഉപഭോക്താക്കളായും മാഫിയ പ്രയോജനപ്പെടുത്തുന്നതായി പരാതിയുണ്ട്. പലപ്പോഴും പഞ്ചായത്ത് ബസ് സ്റ്റാൻറിനകത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉടലെടുക്കാറുണ്ട്. നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും പരാതിയെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി, പൊലീസ്, എക്സൈസ്, സ്കൂൾ മേധാവികൾ, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഉൾപ്പെടെ മറ്റ് സംഘടനാ പ്രതിനിധികൾ, വിദ്യാർഥി സംഘടനാ പ്രതിനിധികൾ, പത്രപ്രവർത്തകർ എന്നിവരുടെ വിപുലമായ യോഗമാണ് ചേർന്നത്. തുടർപ്രവർ ത്തനങ്ങൾ ഏറ്റെടുക്കുന്നതോടെ വരുംദിവസങ്ങളിൽ സമിതി പ്രവർ ത്തനം സജീവമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.