സംഘാടനത്തിൽ പിഴവെന്ന്; കലോത്സവം അവസാനിക്കുന്നത് പുലർച്ചയോടെ
text_fieldsകിളിമാനൂർ: സംഘാടനത്തിലെ പിഴവുമൂലം കിളിമാനൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ മത്സരങ്ങൾ നീണ്ടുപോകുന്നതായി പരാതി. തിങ്കളാഴ്ച അവസാനിച്ചത് പുലർച്ച മൂന്നോടെ. സമയനിബന്ധന പാലി ക്കാനാകാത്തതോടെ എൽ.പി, യു.പി സ്കൂൾ കുട്ടികളടക്കം ഏറെ പ്രതിസന്ധികൾ നേരിടുന്നതായും രക്ഷാകർത്താക്കളും അധ്യാപകരും പറയുന്നു.
പകൽക്കുറി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കിളിമാനൂർ ഉപജില്ല കലോത്സവം നടക്കുന്നത്. 4500ൽപരം കുട്ടികളാണ് മത്സരിക്കുന്നത്. 11ന് നടന്ന രചന മത്സരങ്ങളടക്കം എൽ.പി മുതൽ ഹയർസെക്കൻഡറിതലം വരെ 230ൽപരം ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. സ്കൂളിൽ അഞ്ചും പുറത്ത് പാരലൽ കോളജുകളിലടക്കം മൂന്നും വേദികളാണുള്ളത്.
രാവിലെ സമയബന്ധിതമായി പരിപാടികൾ ആരംഭിക്കാൻ കഴിയാത്തതാണ് പ്രധാന പ്രശ്നമെന്ന് അധ്യാപകർ പറയുന്നു. ഉദ്ഘാടന ദിവസം രാവിലെ ഒരു മണിക്കൂറിലേറെ വൈകിയാണ് പരിപാടികൾ ആരംഭിച്ചത്.
പ്രധാനവേദിയിൽ വൈകുന്നേരം 4.45ന് ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന യു.പി വിഭാഗം സംഘനൃത്തം ആരംഭിച്ചത് രാത്രി 10.15നാണ്. തുടർന്നാണ് ഹൈസ്കൂകൂൾ വിഭാഗം സംഘനൃത്തം ആരംഭിച്ചത്. നൃത്ത ഇനങ്ങളിൽ ഉച്ചക്ക് മുന്നേ മേക്കപ്പിട്ട കുട്ടികൾക്ക് ഭക്ഷണം കഴിക്കാനാകാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചതായും രക്ഷാകർത്താക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.