മയക്കുമരുന്ന് വിൽപന: രണ്ട് യുവാക്കൾ പിടിയിൽ
text_fieldsകിളിമാനൂർ: കല്ലമ്പലത്തിന് സമീപം പുതുശ്ശേരിമുക്കിൽ മയക്കുമരുന്ന് വിൽപനക്കിടെ രണ്ട് യുവാക്കളെ കിളിമാനൂർ എക്‌സൈസ് സംഘം പിടികൂടി. പുതിശ്ശേരിമുക്ക് കുടവൂർ കോട്ടറക്കോണം മാഷാ അള്ളാ മൻസിലിൽ അഹമ്മദ് നസീർ (22), കുടവൂർ പുതുശ്ശേരിമുക്ക് തൻസീം മനസിലിൽ തൻസീൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കിളിമാനൂർ എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥർ പുതിശ്ശേരിമുക്കിന് സമീപം വട്ടകൈതയിൽനിന്ന് 200 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായാണ് എൻജിനീയറിങ് വിദ്യാർഥികളായ ഇരുവരെയും പിടികൂടിയത്. എൻജിനീയറിങ് കോളജ് അടക്കമുള്ള വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽപന നടത്തുന്ന കല്ലമ്പലം കേന്ദ്രീകരിച്ചുള്ള സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായ അഹമ്മദ് നസീറും തൻസീറുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
എക്‌സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, അസി. എക്‌സൈസ് ഇൻസ്പെക്ടർ സാജു, പ്രിവന്റിവ് ഓഫിസർമാരായ ഷൈജു, അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ജെസീം, രതീഷ്, ആദർശ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. നഗരൂർ, കല്ലമ്പലം മേഖലകളിൽ ലഹരി മാഫിയ പിടിമുറുക്കുകയാണെന്നും കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ഈ പ്രദേശത്തുനിന്ന് മാത്രം നിരവധി കേസുകൾ കിളിമാനൂർ എക്‌സൈസ് കണ്ടെത്തിയതായും പരിശോധന തുടരുമെന്നും കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.