എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കൽ സർക്കാറിന്‍റെ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsകിളിമാനൂർ: സമഗ്ര കുടിവെള്ള പദ്ധതികളിലൂടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുകയാണ് സർക്കാറിന്‍റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നഗരൂർ പഞ്ചായത്തിലെ അങ്ങേവിള, കൊല്ലോണം, ഗുരുനഗർ കുടി വെള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരൂർ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ എം.എൽ.എ ഒ.എസ് അംബിക അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി മുരളി മുഖ്യ പ്രഭാഷണം നടത്തി. ഭൂജല വകുപ്പ് ഡയറക്ടർ ആൻസി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സ്മിത സ്വാഗതം പറഞ്ഞു.ജില്ല പഞ്ചായത്തംഗം ജി.ജി ഗിരികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജാ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബി ശ്രീരാജ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ. എസ് വിജയലക്ഷ്മി, കെ. അനിൽകുമാർ, പി.ബി അനശ്വരി, ഭൂജല വകുപ്പ് അസി.എക്സി.എഞ്ചിനീയർ എ സ്. ആർ ശ്രീജേഷ്, നഗരൂർ പഞ്ചായത്ത് അംഗങ്ങളായ കെ. ശ്രീലത, എം. അനി, എം. രഘു, ആർ.എസ് സിന്ധു, നിസാമുദ്ദീൻ നാലപ്പാട്ട്, അനോബ് ആനന്ദ്, ആർ. സുരേഷ് കുമാർ, ആർ. എസ് രേവതി, സി. ദിലീപ്, എസ്. ഉഷ, അർച്ചന സഞ്ചു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ നഗരൂർ ഡി. രജിത്, ദർശനാവട്ടം തങ്കപ്പൻ , കുന്നിൽ ഷാജഹാൻ, വല്ലൂർ രാജീവ് തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി ജെ. എസ് സന്തോഷ് കുമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.