പഞ്ചായത്തംഗവും ജനമൈത്രി പൊലീസും കൈകോർത്തു; വീട്ടമ്മക്ക് വീടൊരുങ്ങുന്നു
text_fieldsകിളിമാനൂർ: ഏതുനിമിഷവും തകർന്ന് നിലംപൊത്താറായ കുടിലിൽ, മഴക്കാലത്ത് കസേരയിലിരുന്ന് ഉറങ്ങിയിരുന്ന വൃദ്ധമാതാവിനും മകൾക്കും വീടൊരുങ്ങുന്നു.
വാർഡ് മെംബറുടെയും കുടുംബത്തിെൻറയും സഹകരണത്തിൽ നഗരൂർ ജനമൈത്രി പൊലീസും െപാലീസ് അസോസിയേഷനും കൈകോർത്തതോടെയാണ് സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന ഇവരുടെ സ്വപ്നം യാഥാർഥ്യമായത്. വീടിെൻറ കല്ലിടൽ റൂറൽ എസ്.പി പി.കെ. മധു നിർവഹിച്ചു.
പുളിമാത്ത് പഞ്ചായത്തിൽ ഒന്നാം വാർഡായ ശീമവിളയിലാണ് നിർധന കുടുംബനാഥയായ ശാരദയും (65) അവിവാഹിതയായ മകളും കഴിയുന്നത്. 25 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ചെറുവീട് കാലപ്പഴക്കത്തിൽ മേൽക്കൂര തകർന്ന് ഓടുകൾ ഇളകിവീണു. ടാർപ്പാളിൻ കൊണ്ട് മൂടിയെങ്കിലും മഴക്കാലത്ത് വീട്ടിൽ വെള്ളം നിറയുന്ന അവസ്ഥയായിരുന്നു.
കസേരയിലിരുന്നാണ് അമ്മയും 45കാരിയ മകളും പല രാത്രികളിലും ഉറങ്ങിയത്. ഇവരുടെ അവസ്ഥയറിഞ്ഞ വാർഡ് അംഗം ഷീലാകുമാരി, സഹോദരിയും തിരുവനന്തപുരം വിമൻസ് കോളജ് റിട്ട. പ്രിൻസിപ്പലുമായ ഡോ. ജയകുമാരിയും ചേർന്ന് ഇവർക്ക് വീടൊരുക്കാൻ മുന്നിട്ടിറങ്ങി. കോവിഡിനെ തുടർന്നുള്ള ലോക്ഡൗണും നിർമാണസാമഗ്രികൾ സ്ഥലത്തെത്തിക്കുന്നതിലെ പ്രതിസന്ധിയും രൂക്ഷമായതോടെ നഗരൂർ ജനമൈത്രി െപാലീസിെൻറ സഹായം തേടുകയായിരുന്നു.
തുടർന്ന് പൊലീസ്അസോസിയേഷനും സഹായവുമായെത്തി. പൊലീസ്മേധാവി പി.കെ. മധു ഐ.പി.എസിനെ കൂടാതെ ആറ്റിങ്ങൽ ഡിവൈ.എസ്.പി ഹരി, നഗരൂർ എസ്.എച്ച്.ഒ ഷിജു, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം കൃഷ്ണലാൽ, ജില്ല ട്രഷറർ വിനു, വാർഡ് മെംബർ ഷീലാകുമാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.