അന്തർസംസ്ഥാന മോഷണസംഘം പിടിയിൽ
text_fieldsകിളിമാനൂർ: സ്ത്രീകളുടെ മാലപൊട്ടിക്കൽ, വാഹനമോഷണം, പിടിച്ചുപറി ഉൾപ്പെടെ കേരളത്തിനകത്തും തമിഴ്നാട്ടിലുമായി നിരവധി കവർച്ചക്കേസുകളിലെ പ്രതികൾ കിളിമാനൂരിൽ അറസ്റ്റിലായി.
പാരിപ്പള്ളി കുളമട മിഥുൻ ഭവനിൽ അച്ചു എന്ന് വിളിക്കുന്ന മിഥുൻ(24), കൊല്ലം ഉമയനെല്ലൂർ ഷിബിനാ മൻസിലിൽ ഹാരിസ് എന്ന് വിളിക്കുന്ന ഷാനവാസ് (23), പാരിപ്പള്ളി ജവഹർ ജങ്ഷനിൽ തിരുവാതിരയിൽ വിഷ്ണു (23) എന്നിവരാണ് കിളിമാനൂർ പൊലീസ്, തിരുവനന്തപുരം റൂറൽ ഷാഡോ ടീം, ഡാൻസാഫ് ടീം എന്നിവരുടെ സംയുക്ത തിരച്ചിലിൽ അറസ്റ്റിലായത്. മോഷണക്കുറ്റത്തിന് അനവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളതിനാൽ സംസ്ഥാനത്ത് കുറ്റകൃത്യം ചെയ്താൽ പിടിയിലാകുമെന്ന് ഭയന്ന് കഴിഞ്ഞ ഒരു വർഷക്കാലമായി തമിഴ്നാട്ടിലെ വിവിധയിടങ്ങളിലാണ് ഇവർ മാല പിടിച്ചുപറി നടത്തിവന്നത്.
കന്യാകുമാരി ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇവർ നടത്തിയ പത്തോളം മാല പിടിച്ചുപറി കേസുകളാണ് ഇപ്പോൾ തെളിയിക്കാനായത്. ഇവർ അക്രമിച്ച് മാല പിടിച്ചുപറി നടത്തുന്നതിനിടയിൽ വീണ് ഗുരുതരമായി പരിേക്കറ്റ രണ്ട് സ്ത്രീകൾ ഇപ്പോഴും ആശുപത്രിയിലാണ്. പ്രതികളെ പിടികൂടുന്നതിനായി തമിഴ്നാട് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് സംഘം അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുകയും വിവിധ ജില്ലകളിൽ അനവധി തവണ എത്തിയെങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
ഗുണ്ടാവിരുദ്ധ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള മിഥുനെതിരെ കൊല്ലം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വാറൻറ് നിലവിൽ ഉണ്ട്. ചടയമംഗലം, ചെറിയ വെളിനല്ലൂരിൽ നടന്ന മാല പിടിച്ചുപറിക്കേസിൽ കൂട്ടുപ്രതിയായ കൊല്ലം സ്വദേശി മുഹമ്മദ്അലിയെ നേരത്തെ പൊലീസ് പിടികൂടിയെങ്കിലും കേസിലെ പ്രധാന പ്രതിയായ മിഥുനെ അന്ന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
മോഷ്ടിക്കുന്നതും സുഹൃത്തുക്കളിൽനിന്ന് വാടകക്ക് എടുക്കുന്നതുമായ ന്യൂ ജെനറേഷൻ ബൈക്കുകൾ ഉപയോഗിച്ചാണ് സംഘം മാല പിടിച്ചുപറി നടത്തിയിരുന്നത്. കുളമട കുന്നിൽവീട്ടിൽ അപ്പുണ്ണിയുടെ ബൈക്ക് മോഷണം നടത്തിയതും കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നും രണ്ട് ബൈക്കുകൾ മോഷണം ചെയ്തതും മിഥുെൻറ നേതൃത്വത്തിൽ ആയിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.