കിളിമാനൂരിലെ അവസാന തിയറ്ററും ഇനി ഒാർമ
text_fieldsകിളിമാനൂർ: കിളിമാനൂർ നിവാസികളുടെ സിനിമാസ്വപ്നങ്ങൾക്ക് നിറംപകർന്നിരുന്ന സിനിമാകൊട്ടകകളിൽ അവസാനത്തേതും ഓർമയായി. അഭ്രപാളികളിൽ സത്യനും ജയനും നസീറുമൊക്കെ മിന്നിമറഞ്ഞ സ്ക്രീനും ഓലമേഞ്ഞ മേൽക്കൂരയും െബഞ്ചും ഒടിഞ്ഞ കസേരയുമൊക്കെ ഇനിയില്ല.
സംസ്ഥാനപാതയിൽ കിളിമാനൂർ കവലയിൽ നിലനിന്ന അവസാന സിനിമാശാലയായിരുന്നു കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം പ്രവർത്തിച്ചിരുന്ന എസ്.എൻ തിയറ്റർ. ഇത് കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റി.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോടും വലിയ കമ്പനികളോടും പിടിച്ചുനിൽക്കാനാവാെത ഗ്രാമങ്ങളിലെ സിനിമാ തിയറ്ററുകളിൽ പലതും പ്രതിസന്ധിയിലാവുകയായിരുന്നു. പലതും പൊളിച്ച് മാറ്റിയപ്പോൾ, ചിലത് നിലനിൽപിെൻറ പുതിയ മുഖങ്ങൾ തേടി. ചിലത് ഒാഡിറ്റോറിയങ്ങളായി രൂപം മാറി. മാറ്റം സാധ്യമല്ലാത്തവക്ക് സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് പിൻവാങ്ങുകയേ മാർഗമുണ്ടായിരുന്നുള്ളൂ.
ഗ്രാമീണത ഇപ്പോഴും നിലനിൽക്കുന്ന കിളിമാനൂരിൽ എസ്.എൻ തിയറ്റർ സിനിമ കാണുന്നതിനുള്ള ഒരിടം മാത്രമായിരുന്നില്ല. കല, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദികൂടിയായിരുന്നു.
നാടകം, കഥാപ്രസംഗം, സെമിനാറുകൾ എന്നിവ അവതരിപ്പിക്കുന്നയിടമായും പ്രവർത്തിച്ചിരുന്നു. നൂറുകണക്കിന് നാടകങ്ങൾക്ക് എസ്.എൻ തിയറ്റർ വേദിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.