മടവൂരിലും ലൈഫ് വെറുംവാക്കായി
text_fieldsകിളിമാനൂർ: വർക്കല നിയോജകമണ്ഡലത്തിൽപെട്ട മടവൂർ പഞ്ചായത്തിൽ അന്തിയുറങ്ങാൻ ഇടമില്ലാത്തവർ അനവധിയാണ്. മടവൂർ പഞ്ചായത്തിൽ കഴിഞ്ഞ കാലങ്ങളിൽ ഭവനനിർമാണത്തിനായി നൽകിയ നിവേദനങ്ങളും നിരവധി. എന്നാൽ, തലചായ്ക്കാൻ ഇടമില്ലാത്തവർക്കായി സർക്കാർ നടപ്പാക്കുന്ന ഭവനപദ്ധതി മടവൂരുകാർക്ക് ആശ്വാസമാകുന്നില്ല.
സി.പി.എം നേതൃത്വം നൽകുന്ന സമിതിയാണ് കാലങ്ങളായി ഭരണത്തിലുള്ളത്. കഴിഞ്ഞ പഞ്ചായത്ത് സമിതിയിൽ സി.പി.ഐക്കായിരുന്നു പ്രസിഡൻറ് സ്ഥാനം ലഭിച്ചത്. അന്ന് ഭവനപദ്ധതിക്കായി തുമ്പോട് സീമന്തപുരത്തുള്ള റവന്യൂ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു.
1.20 ഏക്കർ സ്ഥലത്ത് ഫ്ലാറ്റ് സമുച്ചയം നിർമിക്കാനായിരുന്നു പദ്ധതി. 2020 സെപ്റ്റംബർ 24ന് മുഖ്യമന്ത്രി ഓൺലൈൻ വഴിയും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടും പങ്കെടുത്ത് തറക്കല്ലിടൽ നടന്നു. രണ്ടു വർഷം കഴിഞ്ഞിട്ടും തുടർനടപടിയില്ല. ഫ്ലാറ്റ് സമുച്ചയത്തിന്‍റെ ബെയ്സ്മെന്‍റ് നിർമാണം പോലും പൂർത്തിയായില്ല. വീടുകൾക്കായി നിരവധിപേരാണ് അപേക്ഷ നൽകിയിരുന്നത്.
വർക്കല നിയോജക മണ്ഡലത്തിനുകീഴിലെ പള്ളിക്കൽ, നാവായിക്കുളം, മടവൂർ പഞ്ചായത്തുകളിൽ സർക്കാർ ഫണ്ടിൽ ആരംഭിച്ചശേഷം പലകാരണങ്ങളാൽ മുടങ്ങിയ പദ്ധതികൾ അനവധിയാണ്. വികസന പ്രവർത്തനത്തിനായി നൽകിയ ഫണ്ട് ലാപ്സായ സംഭവങ്ങളും അനവധിയുണ്ട്.
(പരമ്പര അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.