പ്രതിസന്ധിലായി മീറ്റർ റീഡർമാർ; നിരവധിപേർക്ക് രോഗബാധ
text_fieldsകിളിമാനൂർ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും വീടുകൾ കയറി മീറ്റർ റീഡിങ് എടുത്ത് ബിൽ നൽകേണ്ടിവരുന്നതിെൻറ പ്രതിസന്ധിയിലാണ് മീറ്റർ റീഡർമാർ. താൽക്കാലികക്കാർ പണിയെടുക്കുന്ന ഈ മേഖലയിൽ ഇവർക്ക് ഒരു സുരക്ഷാ സംവിധാനങ്ങളുമൊരുക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. ഗൃഹസന്ദർശനങ്ങൾക്കിടെ നിരവധിപേർക്ക് കോവിഡ് ബാധിച്ചതായി പറയപ്പെടുന്നു.
ജോലി ദിവസങ്ങളുടെ അടിസ്ഥാനത്തിൽ വേതനം ലഭിക്കുന്ന ഇവർക്ക് ആരോഗ്യ സുരക്ഷാ പദ്ധതികളോ രോഗബാധിതരാകുന്ന ദിവസങ്ങളിൽ വേതനമോ ലഭിക്കില്ല. ആദ്യ കാലങ്ങളിൽ കോവിഡ് ബാധിതരുടെ വീടുകൾക്കു മുന്നിൽ മുന്നറിയിപ്പ് ബോർഡുകൾ ആരോഗ്യവകുപ്പ് സ്ഥാപിക്കുകമായിരുന്നു. എണ്ണം പെരുകിയതോടെ ഇത് അവതാളത്തിലായി.
രോഗമുള്ളവരുടെ വീടുകളിൽ ചെന്നാൽ വീട്ടുകാർ പോലും പോസിറ്റിവാണെന്ന വിവരം വെളിപ്പെടുത്താറില്ല. ലോക് ഡൗണിലും റീഡിങ് ജോലി തുടരാനാണ് ബോർഡ് നിർദേശിച്ചിട്ടുള്ളതത്രേ. പ്രതികൂലമായ സാഹചര്യങ്ങളിൽ തുച്ഛ വേതനത്തിന് ജോലി ചെയ്യേണ്ടിവരുന്നത് ഈ മേഖലയിലുള്ള നിരവധി പേരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.