നഗരൂർ അക്രമം: പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
text_fieldsകിളിമാനൂർ: നഗരൂർ ആലിന്റെമൂട്ടിൽ യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ അറസ്റ്റിലായ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. വെള്ളിയാഴ്ചയാണ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥൻ കിളിമാനൂർ എസ്.എച്ച്.ഒ ബി. ജയൻ, നഗരൂർ എസ്.ഐ ജെ. അജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിച്ചത്. പ്രതികളായ യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ആലംകോട് അൻവർ മൻസിലിൽ മുഹമ്മദ് സുഹൈൽ (27), ആലംകോട് നിയാസ് മൻസിലിൽ നസീബ് ഷാ (26), കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് ആലംകോട് അൻവർ മൻസിലിൽ മുഹമ്മദ് സഹിൽ (23), യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മേൽവെട്ടൂർ അയന്തി റയിൽവെ പാലത്തിന് സമീപം അബ്ദുള്ള (21), പോത്തൻകോട് അണ്ടൂർകോണം നബീൽ മൻസിലിൽ മുഹമ്മദ് നബീൽ (20), മേവർക്കൽ തയ്ക്കാവിന് സമീപം ജെ.എൻ.എസ് മൻസിലിൽ മുഹമ്മദ് ബാത്തി ഷാ (18), നെല്ലനാട് കണ്ണംകോട് ലാൽ ഭവനിൽ വിഷ്ണുലാൽ (21), മേവർക്കൽ തെങ്ങുവിള വീട്ടിൽ അയാസ് മുഹമ്മദ് (18), ആലംകോട് കാവുനട സെയ്ദലി മൻസിലിൽ മുഹമ്മദ് സെയ്ദലി (19) എന്നിവരെയാണ് പൊലീസ് സംഘം കൃത്യം നടത്തിയ ആലിന്റെമൂട്ടിൽ എത്തിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐ മേഖല കമ്മറ്റിയംഗം അഫ്സൽ ഇപ്പോഴും മെഡിക്കൽ കോളജ് ഐ.സി.യുവിൽ ചികിത്സയിലാണ്.
അൽ അമീനെ തുടർചികിത്സക്കായി കേശവപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ആക്രമണത്തിൽ പരിക്കേറ്റ എ. അൽത്താഫ്, മുഹമ്മദ് എന്നിവർ ഇപ്പോഴും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.