കോവിഡ് പ്രതിരോധം: കൈത്താങ്ങുമായി എൻ.സി.സി കാഡറ്റുകൾ
text_fieldsകിളിമാനൂർ: കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാൻ കിളിമാനൂർ രാജാ രവിവർമ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കാഡറ്റുകൾ മുന്നിട്ടിറങ്ങി.
സ്കൂളിലെ കുട്ടികൾ, അധ്യാപകർ എന്നിവരിൽ നിന്നും നാട്ടുകാരിൽ നിന്നും സമാഹരിച്ച തുക കൊണ്ട് കിളിമാനൂർ മുളയ്ക്കലത്തുകാവ് പ്രൈമറി ഹെൽത്ത് സെൻററിൽ 25,000 രൂപക്ക് പി.പി.ഇ കിറ്റുകൾ, പൾസ് ഒാക്സി മീറ്ററുകൾ, 600 വൈറ്റമിൻ സി. സിങ്ക് ഗുളികകൾ, ഹാൻഡ് വാഷ്, സാനിറ്റൈസർ, എൻ^ 95, സർജിക്കൽ മാസ്ക്കുകൾ, ഗ്ലൗസുകൾ, ലോഷനുകൾ എന്നിവയാണ് എത്തിച്ചത്.
സ്കൂൾ എൻ.സി.സി ഓഫിസർ വിഷ്ണു കൽപ്പടക്കൽ മുളക്കലത്തുകാവ് കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. സുധീറിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിൻഷ ബഷീർ, വൈസ് പ്രസിഡൻറ് കെ. ഗിരിജ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ജയകാന്ത്, മെംബർമാരായ പോങ്ങനാട് രാധാകൃഷ്ണൻ, ഗീതകുമാരി, സുമ, ഹെൽത്ത് ഇൻസ്‌പെക്ടർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.