ഇനി അനാഥത്വമില്ല; മാതുവിന് കൂട്ടായി അരുൺ
text_fieldsകിളിമാനൂർ: ചെറിയ പ്രായത്തിൽ പിതാവ് ഉപേക്ഷിക്കുകയും മാതാവ് മരിക്കുകയും ചെയ്ത മാതുവിന് മാംഗല്യ സാഫല്യം. കിളിമാനൂർ മുളക്കലത്തുകാവ് തോപ്പിൽ, അമ്പിളി വിലാസത്തിൽ പരേതയായ അമ്പിളിയുടെ മകൾ കെ. മാതുവിനെ കല്ലറ കെ.ടി കുന്ന് നെടുംതേരി കുന്നിൽ വീട്ടിൽ ബി. സുകുമാരൻ ഡി. സുലോചന ദമ്പതികളുടെ മകൻ എസ്. അരുണാണ് മിന്ന് ചാർത്തിയത്. മുത്തച്ഛനായ ഗോപിയുടെയും മുത്തശ്ശിയായ രാജമ്മയുടെയും സംരക്ഷണയിലാണ് മാതു വളർന്നത്. ഒരുസഹോദരിയുണ്ട്.
അടുത്ത ബന്ധുക്കളുടെയും സമൂഹത്തിലെ വിവിധ തുറകളിലെ വ്യക്തികളുടെയും സാന്നിധ്യത്തിൽ കിളിമാനൂർ പുതുമംഗലം പി.വി യു.പി സ്കൂൾ അങ്കണത്തിൽ ഒരുക്കിയ കതിർമണ്ഡപത്തിലായിരുന്നു വിവാഹം. കിളിമാനൂർ റോട്ടറിയാണ് മാതുവിന്റെ വിവാഹത്തിന് നേതൃത്വം നൽകിയത്. കിളിമാനൂരിലെ വൈറ്റ് പേൾ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ റോട്ടറി പ്രസിഡൻറ് എസ്. ചന്ദ്രനും കുടുംബവും ക്ലബ് അംഗങ്ങളും സാമൂഹിക പ്രതിബദ്ധതയുള്ള നിരവധിയാളുകളും കൈകോർത്തു. എം.എൽ.എമാരായ ഒ.എസ്. അംബിക, ഡി.കെ. മുരളി, റോട്ടറി ഡി. ഗവർണർ ഡോ. സുമിത്രൻ, ഭാരവാഹികളായ ജോൺ ഡാനിയൽ, ഡോ. മീരാജോൺ, ശ്രീനിവാസൻ, കെ.ജി. പ്രിൻസ്, എൻ.ആർ. ജോഷി, വി.ജി. വിനു തുടങ്ങി അഞ്ഞൂറിലധികം പേർ വിവാഹത്തിൽ പങ്കെടുത്തു. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.