വഴിമുടങ്ങുന്ന തദ്ദേശ വികസനം
text_fieldsപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലല്ല, മറിച്ച് അവ യഥാസമയം പൂർത്തീകരിച്ച് ജനോപകാരപ്രദമായ നിലയിലേക്ക് മാറ്റുന്നതിനാണ് തദ്ദേശസ്ഥാപനങ്ങളുടെ മികവ്. ഒരോ പദ്ധതിയും പാതിവഴിയിൽ ഉപേക്ഷിക്കുമ്പോൾ ഓർക്കേണ്ടത് അതിനായി ചെലവഴിച്ചത് സാധാരണക്കാരന്‍റെ നികുതിപ്പണമാണെന്നതാണ്.
ഇത്തരം നീതിനിഷേധങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ അതിനാരും തയാറാകുന്നില്ല. ആറ്റിങ്ങൽ, വർക്കല നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട കിളിമാനൂർ ബ്ലോക്കിൽ മാത്രം കോടികൾ ചെലവിട്ട ഒട്ടനവധി പദ്ധതികളാണ് അധികാരികരുടെ പിടിപ്പുകേട് മൂ ലം പാതിവഴിയിൽ നിലച്ചത്. അത്തരം പദ്ധതികളെക്കുറിച്ചുള്ള അന്വേഷണം ഇന്നാരംഭിക്കുന്നു
ഇടുങ്ങിയ ചെറിയൊരു ഹാൾ, പലയിടത്തായി അടുങ്ങിക്കിടക്കുന്ന പത്തിലേറെ മേശകൾ, കസേരകളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരെ കാണാൻ പോലും കഴിയാത്തവിധം മേശക്ക് മുകളിൽ കുന്നുകൂടിയ ഫയൽക്കെട്ടുകൾ, ഞെരുങ്ങി അമർന്നിരിക്കുന്ന ഒരു ഡസനോളം അലമാരകൾ, പൊടിപടലങ്ങൾക്കിടയിൽ കുറേ ജീവനക്കാർ, ഇവർക്കിടയിലൂടെ തലങ്ങും വിലങ്ങും പായുന്ന പഞ്ചായത്തംഗങ്ങൾ... ഇത് കിളിമാനൂർ പഞ്ചായത്ത് കാര്യാലയത്തിനുള്ളിലെ കാഴ്ച.
പുറത്താകട്ടെ േകാവിഡ് പ്രതിസന്ധി ഒഴിയാബാധയായി തുടരുമ്പോഴും നിന്നുതിരിയാൻ ഇടമില്ലാത്തതിനാൽ തൊട്ടുരുമ്മി നിർക്കേണ്ടിവരുന്ന സാധാരണ മനുഷ്യർ.
അപ്പോഴും ഈ കാ ഴ്ചകൾക്കെല്ലാം മൂകസാക്ഷിയായി തലയുയർത്തിപ്പിടിച്ചുനിൽക്കുന്നുണ്ട്, 'അച്ചുവേട്ടന്‍റെ' പണിതീരാത്ത വീടുപോലെ 'കോടീശ്വരനാ'യ പഞ്ചായത്തിന്‍റെ പുതിയ മന്ദിരം. 018-19 സാമ്പത്തിക വർഷമാണ് നിലവിലുണ്ടായിരുന്ന പഞ്ചായത്ത് ഓഫിസ് പൊളിച്ചുനീക്കി പുതിയ ബഹുനില മന്ദിരത്തിന് തറക്കല്ലിട്ടത്.
ഒരു കോടി 35 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റിട്ടത്. 115 ലക്ഷം രൂപക്ക് ടെൻഡർ നടപടി പൂർത്തിയാക്കി പ്രാരംഭ പ്രവൃത്തികൾ തുടങ്ങി. കെട്ടിടം നിന്ന തറ പത്തടിയോളം പൈലിങ് നടത്തി ഇടിച്ചുതാഴ്ത്തി. വാഹന പാർക്കിങ്ങിനുള്ള ഇടം എന്നതായിരുന്നു ലക്ഷ്യം.
എന്നാൽ പരിപാടി തുടക്കത്തിേല പാളി. മഴക്കാലം കൂടി വന്നതോടെ നിത്യേന നാലും അഞ്ചും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യൽ മാത്രമായി ജോലി. ഈ അവസ്ഥ മാസങ്ങളോളം തുടർന്നു. ഒടുവിൽ വല്ല വിധേനയും ഫില്ലറുകൾ കെട്ടിപ്പൊക്കി. തുടർന്ന് പല കാരണങ്ങളാൽ നിർമാണം മുടങ്ങി. ഇതിനിടെ തെരഞ്ഞെടുപ്പുമെത്തി. 2021 മുതൽ വീണ്ടും നിർമാണം ആരംഭിച്ചു.
ഒന്നാം നിലയിൽ ഓഫിസ്, പ്രസിഡൻറിനുള്ള മുറി, രണ്ടാംനിലയിൽ കോൺഫറൻസ്ഹാൾ, സ്ഥിരം സമിതി അധ്യക്ഷൻമാരുടെ മുറികൾ, പഞ്ചായത്തംഗങ്ങളുടെ പൊതു ഇടം എന്നിവ ഒരുക്കാനാണ് ലക്ഷ്യമിട്ടത്.
കെട്ടിടം പൂർത്തിയാക്കി ഭാഗികമായ വയറിങ്-പ്ലംബിങ് പണികൾ ചെയ്തതൊഴിച്ചാൽ ബാക്കി പെയിൻറിങ്, ഓഫിസ് ഫർണിഷിങ്, മുൻവശം റെഡിയാക്കലടക്കം പണികൾ ബാക്കി. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി നിർമാണ പ്രവർത്തനം പൂർണമായും നിലച്ചു.
വില്ലൻ നിർമാണത്തിലെ പാളിച്ച
വാഹന പാർക്കിങ് ലക്ഷ്യമിട്ട് ഗ്രൗണ്ട് ഫ്ലോറിനായി അമിതമായ ആഴത്തിൽ കുഴിച്ചത് പ്രതിസന്ധിയായി തുടരുകയാണ്. വശങ്ങൾ കെട്ടി പൂശിയിട്ടും തറ കോൺക്രീറ്റ് ചെയ്തിട്ടും മഴക്കാലത്ത് മുട്ടൊപ്പം വെള്ളമാണ് ഇവിടെ. ഈ വെള്ളക്കെട്ടിൽ കെട്ടിടത്തിന് എത്രകാലം ആയുസ്സ് ഉണ്ടാകുമെന്ന ചോദ്യവും പ്രസക്തമാണ്.
ദീർഘ വീക്ഷണമില്ലാതെയുള്ള ഇത്തരം പ്രവൃത്തികൾ സർക്കാർ ഖജനാവിനെ അതുവഴി ജനങ്ങളുടെ നികുതിപ്പണത്തെ മാത്രമേ ബാധിക്കൂ. ഇവിടംകൊണ്ടവസാനിക്കുന്നില്ല, കോടികൾ ചെലവിട്ട് നിർമാണം തുടങ്ങിയ പോങ്ങനാട് വെണ്ണിച്ചിറക്കുളത്തിലെ നീന്തൽകുളം ഏതാണ്ട് 'കുള'മായ അവ സ്ഥയിലാണ്. അതേക്കുറിച്ച് നാളെ.
പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലല്ല, മറിച്ച് അവ യഥാസമയം പൂർത്തീകരിച്ച് ജനോപകാരപ്രദമായ നിലയിലേക്ക് മാറ്റുന്നതിനാണ് തദ്ദേശസ്ഥാപനങ്ങളുടെ മികവ്. ഒരോ പദ്ധതിയും പാതിവഴിയിൽ ഉപേക്ഷിക്കുമ്പോൾ ഓർക്കേണ്ടത് അതിനായി ചെലവഴിച്ചത് സാധാരണക്കാരന്‍റെ നികുതിപ്പണമാണെന്നതാണ്.
ഇത്തരം നീതിനിഷേധങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ അതിനാരും തയാറാകുന്നില്ല. ആറ്റിങ്ങൽ, വർക്കല നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട കിളിമാനൂർ ബ്ലോക്കിൽ മാത്രം കോടികൾ ചെലവിട്ട ഒട്ടനവധി പദ്ധതികളാണ് അധികാരികരുടെ പിടിപ്പുകേട് മൂ ലം പാതിവഴിയിൽ നിലച്ചത്. അത്തരം പദ്ധതികളെക്കുറിച്ചുള്ള അന്വേഷണം ഇന്നാരംഭിക്കുന്നു
തയാറാക്കിയത്: രതീഷ് പോങ്ങനാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.