പാപ്പാല സർക്കാർ പള്ളിക്കൂടം ഓൺലൈനിൽ ഒരുങ്ങി
text_fieldsകിളിമാനൂർ: കഴിഞ്ഞവർഷം ഒന്നാം ക്ലാസിലെത്തിയവർ പരസ്പരം കാണാതെ, അറിയാതെ, സ്കൂൾമുറ്റം പോലും കാണാനാകാതെ കടന്നുപോയപ്പോൾ ഇക്കുറി പാപ്പാല ഗവ.എൽ.പി സ്കൂൾ ഓൺലൈനിലാണ്.
പ്രവേശനോത്സവ ദിവസം കുരുന്നുകൾക്ക് സ്കൂൾ മുറ്റത്തൊത്തുകൂടിയ അനുഭവമൊരുക്കിത്തീർക്കുകയാണ് വിദ്യാലയം.
ഒന്നാം തരത്തിൽ പ്രവേശനം നേടിയ 25 പേരും ക്ലാസ് ടീച്ചർ റസീനയും ചേർന്ന് ഓൺലൈനിൽ ഗ്രൂപ് ഫോട്ടോ എടുത്താണ് ഓൺലൈൻ ക്ലാസിെൻറ തുടക്കം. പഠനോപകരണങ്ങൾക്കും പാഠപുസ്തകങ്ങൾക്കുമൊപ്പം ഗ്രൂപ് ഫോട്ടോ പ്രിൻറ് ചെയ്തത് വിതരണം ചെയ്തത് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും കൗതുകവും നവീന അനുഭവവുമായി.
കോവിഡ് കാലത്തും എല്ലാ പരിമിതികളും മറികടന്ന് ചിട്ടയായ ഓൺലൈൻ ക്ലാസിലൂടെ നേടിയ വിശ്വാസമാണ് ഇത്തവണത്തെ നവാഗതരുടെ മുന്നേറ്റത്തിനു കാരണം.
കഴിഞ്ഞ വർഷത്തെക്കാൾ ആകെ 22 കുട്ടികൾ അധികമായെത്തി.
ഇനിയും കുട്ടികൾ എത്തിച്ചേരുമെന്ന് പ്രഥമാധ്യാപകൻ കെ.വി. വേണുഗോപാൽ പറഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവം വിക്ടേഴ്സ് ചാനലിലും ഓൺ ലൈൻ ക്ലാസ് ഗ്രൂപ്പുകളിലൂടെ സ്കൂൾ തലത്തിലും എല്ലാ കുട്ടികൾക്കും കാണാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ, സംവിധായകൻ പ്രേജഷ് സെൻ, മജീഷ്യൻ ഷാജു കടയ്ക്കൽ, പിന്നണി ഗായിക സരിത രാജീവ്, സിനിമ, കോമഡി താരം അനീഷ് പാ പ്പാല, എ.ഇ.ഒ രാജു.വി, ബി.പി.സി സാബു വി.ആർ തുടങ്ങിയവർ പ്രവേശനോത്സവ ദിവസം ആശംസയർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.