പാലാണി- കൊപ്പം റോഡ് തകർന്നു; കാൽനട പോലും അസാധ്യം
text_fieldsകിളിമാനൂർ: കാൽനടക്ക് പോലും കഴിയാത്തവിധം റോഡ് തകർന്നു. റോഡിൽ വെള്ളക്കെട്ട് കൂടി രൂപപ്പെട്ടതോടെ നാട്ടുകാർ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
നഗരൂർ പഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെട്ട പാലാണി- കൊപ്പം റോഡാണ് തകർന്നത്. നഗരൂർ ജങ്ഷന് സമീപം നഗരൂർ-കാരേറ്റ് റോഡിൽ പാലംപണി നടക്കുന്നതിനാൽ കഴിഞ്ഞ രണ്ട് മാസത്തോളമായി ഈ റോഡുവഴിയാണ് വാഹനങ്ങളെല്ലാം പോകുന്നത്.
ഇരുചക്രവാഹനങ്ങളും സ്കൂൾ ബസുകളുമടക്കം രണ്ടായിരത്തോളം വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്.
സ്കൂൾ കുട്ടികളടക്കം വഴിയാത്രക്കാരും ഏറെയാണ്. റോഡിൽ താഴ്ന്ന് കിടക്കുന്ന മുണ്ടയിൽകോണം ഭാഗത്ത് വെള്ളക്കെട്ടുണ്ട്. സമീപത്തുള്ളവർ വെള്ളം പുരയിടത്തിലേക്ക് കയറാതെ തടയണകൾ നിർമിച്ചതോടെയാണ് പ്രശ്നം കൂടുതൽ രൂക്ഷമായത്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് ഡോ. എ. സഫീറുദ്ദീൻ കൺവീനറായി നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.