Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightപൊലീസ്​ വാഹനം...

പൊലീസ്​ വാഹനം പിടിച്ചു; നടന്നുപോയ ഹൃദ്രോഗി കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
പൊലീസ്​ വാഹനം പിടിച്ചു; നടന്നുപോയ ഹൃദ്രോഗി കുഴഞ്ഞുവീണ് മരിച്ചു
cancel
camera_alt

സുനിൽകുമാർ

കിളിമാനൂർ: സത്യവാങ്മൂലം ഇല്ലാത്തതിന്​ ഇരുചക്രവാഹനം പിടിച്ചെടുത്തതിനെ തുടർന്ന് നടന്ന്​ വീട്ടിലെത്തിയ ഹൃദ്രോഗി കുഴഞ്ഞുവീണ് മരിച്ചു.

നഗരൂർ കടവിള കൊടിവിള വീട്ടിൽ സുനിൽകുമാർ (56) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് സംഭവം. രാവിലെ 8.30ഓടെ നഗരൂർ ആൽത്തറമൂട് ജങ്ഷനിലെ കടയിൽനിന്ന്​ പഴം വാങ്ങി നിൽക്കവേയാണ് നഗരൂർ പൊലീസ് സുനിൽകുമാറിനെ പിടികൂടിയത്.

സത്യവാങ്മൂലം ഇല്ലാത്തതിനാൽ ഇരുചക്രവാഹനം കസ്​റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. രണ്ടുകിലോമീറ്ററിലേറെ ദൂരം നടന്ന് വീട്ടിലെത്തിയ ഇദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

തുടർന്ന് കാരേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദ്രോഗിയായ സുനിൽകുമാർ മരുന്നുവാങ്ങാനായി നഗരൂർ ജങ്ഷനിലെ മെഡിക്കൽ സ്​റ്റോറിലേക്ക് പോയതാണെന്നും പറയപ്പെടുന്നു. സിദ്ധാർഥ്​ ഏക മകനാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekilimanoorlockdown
News Summary - Police seized vehicle; heart patient died
Next Story