Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightപോങ്ങനാട് അക്രമം:...

പോങ്ങനാട് അക്രമം: രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
Ponganad violence:
cancel
camera_alt

ക​ല്ലേ​റി​ൽ മാ​ലി​നി ഭ​വ​നി​ൽ ശാ​ര​ദ​യു​ടെ കൈ​ക്ക്

പ​രി​ക്കേ​റ്റ നി​ല​യി​ൽ

കി​ളി​മാ​നൂ​ർ: കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ന്റെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. വെ​ള്ള​ല്ലൂ​ർ പു​തു​വി​ള​വീ​ട്ടി​ൽ ര​തീ​ഷ് (39), വെ​ള്ള​ല്ലൂ​ർ ഊ​ന്ന​ൻ ക​ല്ല് സു​നി​താ​ഭ​വ​നി​ൽ വി​ഷ്ണു (30) എ​ന്നി​വ​രെ​യാ​ണ് കി​ളി​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കി​ളി​മാ​നൂ​രി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ഡി.​വൈ.​എ​ഫ്.​ഐ-​യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷ​ത്തി​ൽ വ​യോ​ധി​ക​യ​ട​ക്കം ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ൻ ഹ​രി​കൃ​ഷ്ണ​ന്റെ വീ​ടി​ന് നേ​രെ​യും, ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രേ​യും ക​ല്ലേ​റു​മു​ണ്ടാ​യി​രു​ന്നു.

കി​ളി​മാ​നൂ​ർ മ​ല​യാ​മ​ഠം ആ​രൂ​ർ ഗ​വ. എ​ൽ.​പി.​സ്കൂ​ളി​ന് സ​മീ​പ​ത്തെ ശാ​ര​ദ(65), യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ കി​ളി​മാ​നൂ​ർ പാ​പ്പാ​ല സ്വ​ദേ​ശി അ​ഹ​ദ് (26) എ​ന്നി​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. കി​ളി​മാ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​ആ​ർ മ​നോ​ജ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ജി.​ജി.​ഗി​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ​യു​ൾ​പ്പ​ടെ അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ ക​ല്ലേ​റി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​രു​ന്നു.

കെ.​എ​സ്.​യു യൂ​നി​റ്റ് ഭാ​ര​വാ​ഹി​യാ​യ ഹ​രി​കൃ​ഷ്ണ​ന്റെ മ​ല​യാ​മ​ഠ​ത്തെ വീ​ട്ടി​ലെ​ത്തി​യ അ​റു​പ​തി​ൽ​പ​രം ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് വീ​ടി​നു നേ​രേ​യും വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ല്ലെ​റി​ഞ്ഞ​ത്. അ​റു​പ​തോ​ളം പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് സി.​ഐ ബി. ​ജ​യ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFI activistsarrestPonganad violence
News Summary - Ponganad violence: Two DYFI activists arrested
Next Story