പോങ്ങനാട് 'വഴിയിടം' വിശ്രമത്തിൽ
text_fieldsകിളിമാനൂർ: പഞ്ചായത്തിലെ പോങ്ങനാട് കവലയിൽ സ്ഥാപിച്ച 'വഴിയിടം' വിശ്രമ കേന്ദ്രം അഞ്ചുമാസം കഴിഞ്ഞിട്ടും പ്രവർത്തനസജ്ജമായില്ല. ഒമ്പത് ലക്ഷം രൂപ ചെലവഴിച്ച് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്താണ് നിർമാണം നടത്തിയത്. േമയ് ആദ്യവാരം സർക്കാറിന്‍റെ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ശൗചാലയം അടക്കമുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തത്.
നിർമാണം പൂർത്തിയാക്കാതെയാണ് അന്ന് ഉദ്ഘാടനം നടത്തിയത്. എന്നാൽ ഒരുമാസം കഴിഞ്ഞ് പണിപൂർത്തിയാക്കിയെങ്കിലും തുറന്ന് പ്രവർത്തിപ്പിച്ചില്ല. പോങ്ങനാട് ശൗചാലയമുൾപ്പെടെയുള്ള സംവിധാനം ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശൗചാലയം പണിതിട്ടും ഉദ്ഘാടനം നടത്തിയിട്ടും തുറന്നുനൽകാത്തത് അനാസ്ഥയാണെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്.
അതേസമയം, ജലകണക്ഷൻ അടക്കമുള്ള ജോലികൾ പൂർത്തിയായതായും കെട്ടിടത്തിന്‍റെ മുൻവശത്തെ നവീകരണം മാത്രമാണ് ബാക്കിയുള്ളതെന്നും ബ്ലോക്ക് പഞ്ചായത്തംഗം ബൻഷാ ബഷീർ പറഞ്ഞു. കെട്ടിടം പഞ്ചായത്തിന് കൈമാറിയതായും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് അടിയന്തരമായി പ്രവർത്തനയോഗ്യമാക്കുമെന്നും ബൻഷാ ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.