തണ്ണിക്കോണം നിവാസികൾക്ക് പ്രതീക്ഷയുടെ ഓണം
text_fieldsകിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ തണ്ണിക്കോണം പച്ചക്കാട്ടിൽ കോളനി നിവാസികൾക്ക് പ്രതീക്ഷയുടെ ഓണക്കാലം. ജൂലൈ 15ന് ഇവിടം സന്ദർശിച്ച് ദുരിതം മനസ്സിലാക്കിയ ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. ഷംനാദും പാരാ ലീഗൽ വളന്റിയർ താഹിറയും ഓണക്കോടിയുമായി എത്തി.
കോളനിയിലേക്കുള്ള വഴി ഏറക്കുറെ പൂർത്തിയായി. ജല അതോറിറ്റി പൈപ്പ് ലൈനും ഭൂജലവകുപ്പ് കുഴൽകിണറും സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചു. എസ്.എസി -എസ്.ടി വകുപ്പ് എല്ലാ കുടുംബങ്ങൾക്കും ശൗചാലയം പണിത് നൽകാനുള്ള നടപടിയുമായി മുന്നോട്ട് പോകുന്നതായും സബ് ജഡ്ജി അറിയിച്ചു.
സമുദ്രനിരപ്പിൽനിന്നും 2000 അടിയിലേറെയുള്ള കുന്നിന് മുകളിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ നാല് കുടുംബങ്ങളാണ് താമസിച്ചുവന്നത്. നിരവധി കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നെങ്കി ലും കിണറോ ശൗചാലയങ്ങളോ ഇല്ലാത്തതിൽ മറ്റുള്ള വരെല്ലാംഒഴിഞ്ഞുപോയി. ബാക്കിയുള്ളവർ ദുരിതവുമായി വർഷങ്ങളായി കഴിയുകയായിരുന്നു. തുടർന്നാണ് വിഷയം ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്നാണ് ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. ഷംനാദും ചിറയിൻകീഴ് ലീഗൽ സർവിസ് കമ്മിറ്റി ചെയർമാനും ഡിസ്ട്രിക്റ്റ് ജഡ്ജിയുമായ എസ്. സുരേഷ് കുമാറും ഇവിടം സന്ദർശിച്ചത്.
അപകടകരമായ പറക്കെട്ടുകൾക്ക് താഴെ വീടുകൾക്ക് മുകളിൽ ഇളകി വീഴാറായ നിലയിലുള്ള കൂറ്റൻ പാറകൾ ശ്രദ്ധയിൽപ്പെട്ട ജഡ്ജിമാർ അടിയന്തര നടപടികൾക്ക് വേണ്ട നിർദേശം നൽകി. തുടർന്ന് ഡെപ്യൂട്ടി കലക്ടർ, ചിറയിൻകീഴ് തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി, എസ്.സി- എസ്.ടി ഡയറക്ടർ, ആറ്റിങ്ങൽ ഡിവൈ.എസ്.പി, നഗരൂർ എസ്.എച്ച്. ഒ എന്നിവരെ അടിയന്തരമായി വിളിച്ച് പ്രശ്ന പരിഹാരം നൽകാൻ നിർദേശം നൽകിയിരുന്നു. ഇതു സംബന്ധിച്ച് ജൂലൈ 16ന് ‘വേണം ഭയമില്ലാതെ അന്തിയുറങ്ങാൻ ഒരിടം’ എന്ന തലക്കെട്ടിൽ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.